സ്ത്രീ ശാക്തീകരണത്തിനും സമഗ്രവികസനത്തിനും ഉതകുന്ന പദ്ധതികൾക്ക് ജെ. എസ്. എസ്. നേതൃത്വം കൊടുക്കും : പ്രഫ : എ വി താമരാക്ഷൻ

കോട്ടയം: സ്ത്രീ ശാക്തീകരണവും സമൂഹത്തിൻ്റെ സമഗ്ര വികസനവും ലക്ഷ്യമിട്ടുള്ള പദ്ധ തികൾക്ക് ജനാധിപത്യ സംരക്ഷണ സമിതി (ജെ എസ് എസ് ) നേതൃത്വം കൊടുക്കുമെന്ന് സം സ്ഥാന പ്രസിഡന്റ് എ വി താമരാക്ഷൻ പറഞ്ഞു. കോട്ടയത്ത് എയ്‌ഡഡ് സ്‌കൂൾ ടീച്ചേർസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ പാർട്ടി ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്‌തു സംസാരിക്കു കയായിരുന്നു അദ്ദേഹം.

Advertisements

കെ ആർ ഗൗരി അമ്മ ഭൂരഹിതനെ മൂന്നു സെൻ്റിൻ്റെ ഉടമയാക്കാൻ നിയമ നിർമാണം നടത്തി യെങ്കിൽ പാവപ്പെട്ടവനെ ജീവിക്കാനാവാത്ത സാഹചര്യത്തിലേക്ക് തള്ളി വിടുകയാണ് പിണറാ യി ഭരണം. അതി ദാരിദ്രരില്ലാത്ത സംസ്ഥാനമെന്ന കള്ള പ്രഖ്യാപനം ഒരു തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുമ്പോൾ യാഥാർഥ്യം മറച്ചു വെക്കാനുള്ള ഒരു തന്ത്രം മാത്രമാണ്, പാർട്ടി നേതാക്കന്മാർ ഒരു ജോലിയും ചെയ്യാതെ സുഖ ലോലുപതയിൽ ജീവിക്കുമ്പോൾ സാധാരണക്കാർ രണ്ടറ്റവും കുട്ടി മുട്ടിക്കുവാൻ പെടാപ്പാട് പെടുന്ന ദയനീയ സാഹചര്യമാണ് ഇപ്പോൾ സംസ്ഥാനത്തു നില നിൽക്കുന്നത്. ഇതിനെതിരെ നിഴൽ യുദ്ധം നടത്തി തദേശ, നിയമ സഭാ തിരഞ്ഞെടുപ്പുകളിൽ സീറ്റുകൾ ഉറപ്പിക്കുന്ന കാര്യത്തിൽ മാത്രമാണ് യൂ ഡി എഫ് നേതാക്കന്മാർ മത്സരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജന ജീവിതം കൂടുതൽ ദുസ്സഹമാകുമ്പോൾ സ്ത്രീ ശാക്തീകരണവും, ചെറുകിട വ്യവസായി ക വികസനവും ലക്ഷ്യമിട്ട് ഗൗരി അമ്മ ഉയർത്തിയ സാമൂഹ്യ നീതിയും സമഗ്ര വികസനവു മെന്ന മുദ്രാവാക്യം ലക്ഷ്യ പ്രാപ്‌തിയിലെത്തിക്കാനുള്ള നൂതനങ്ങളായ പ്രവർത്തനങ്ങൾക്ക് ഡിസം ബർ അവസാനത്തോടെ ജെ എസ് എസ് തുടക്കം കുറിക്കുമെന്നും കേരളത്തിലെ സാമ്പത്തിക മായി പിന്നോക്കം നിൽക്കുന്ന മുഴുവൻ കുടുംബങ്ങങ്ങളെയും അതിൻ്റെ ഗുണഭോക്താക്കളാക്കു മെന്നും ശ്രീ താമരാക്ഷൻ പറഞ്ഞു. ജനറൽ സെക്രട്ടറി ബാലരാമപുരം സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി, പ്രമോദ് ഒറ്റക്കണ്ടം അധ്യക്ഷത വഹിച്ചു. കെ പി സുരേഷ്, പി ആർ ബിജു, അഡ്വ കെ ആർ സോമൻ, രാജീ ചന്ദ്രൻ, പി എം ബിജുമോൻ, അനിൽ കുളങ്ങരക്കാട്ടിൽ, റ്റിജി കെ തോമസ്, കോട്ടയം സുരേഷ്, ഗിരീഷ് കുമാർ പട്ടാമ്പി, എം ചാക്കോ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആയി പ്രമോദ് ഒറ്റക്കണ്ടത്തിനെയും പ്രസിഡൻ്റ് ആയി റ്റിജി കെ തോമസി നെയും തിരഞ്ഞെടുത്തു.

Hot Topics

Related Articles