ദേശീയ ജനാധിപത്യ സഖ്യം കോട്ടയം എം എൽ എ ആഫീസ് ബഹുജന മാർച്ച് 10 ന് : പി.സി ജോർജ് ഉദ്ഘാടനം ചെയ്യും

കോട്ടയം : കഴിഞ്ഞ 15 വർഷം ആയി വികസനം മുരടിച്ച കോട്ടയം അസംബ്ലീമണ്ഡലം എം എൽ എയുടെ കോടിമതയിലെ ആഫീസിലേക്ക് എൻ ഡി എ നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന ബഹുജന മാർച്ച് മാർച്ച് 10 ചൊവ്വ രാവിലെ 10 .30 ന് ആരംഭിക്കും. എം എൽ എ യുടെ ഭരണ പരാജയത്തിൻ്റെ ഉത്തമ ദൃഷ്ടാന്തം ആയ കോട്ടയം നഗരമധ്യത്തിലെ ആകാശപ്പാതയിൽ നിന്ന് കോടിമത എം എൽ എ ആഫീസിലേക്ക് ആണ് മാർച്ച് നടക്കുന്നത്.

Advertisements

മുൻ പൂഞ്ഞാർ എം എൽ എ യും ബി ജെ പി ദേശീയ നിർവ്വാഹക സമിതി അംഗവും ആയ പി സി ജോർജ് മാർച്ച് ഉദ്ഘാടനം ചെയ്യും. ബിജെ പി വെസ്റ്റ് ജില്ലാ പ്രസിഡണ്ട് ജി ലിജിൻ ലാൽ മുഖ്യ പ്രഭാഷണം നടത്തും ‘ മണ്ഡലത്തിലെ വിവിധ ഭവനങ്ങളിൽ നിന്ന് ഒപ്പിട്ട കുറ്റപത്രം എം എൽ എ ആഫീസിൽ സമർപ്പിക്കും.

Hot Topics

Related Articles