വയറിലെ കൊഴുപ്പ് സോറിയാസിസുമായി ബന്ധപ്പെട്ടു; പുതിയ ഗവേഷണ റിപ്പോർട്ട്

ഹെൽത്ത് ഡെസ്ക്: വയറ്റിനു ചുറ്റുമുള്ള കൊഴുപ്പ് സോറിയാസിസ് സാധ്യത വർധിപ്പിക്കുമെന്ന് പുതിയ ഗവേഷണം വ്യക്തമാക്കുന്നു. കുടുംബവർഗ്ഗപരമായ (ഹെറിഡിറ്ററി) കാരണങ്ങൾക്കപ്പുറം ശരീരത്തിലെ കൊഴുപ്പ്, പ്രത്യേകിച്ച് സ്ത്രീകളിൽ, സോറിയാസിസുമായി ഗണ്യമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനത്തിൽ കണ്ടെത്തി.കൊഴുപ്പിന്റെ അളവും സോറിയാസിസ് സാധ്യതയും വിലയിരുത്തുന്നതിനായി സോറിയാസിസ് ബാധിച്ച 9,000 പേരും ഉൾപ്പെടെ മൊത്തം 3,30,000 പേരിൽ നിന്നുള്ള ഡാറ്റയാണ് ഗവേഷകർ പരിശോധിച്ചത്.

Advertisements

വയറിന് ചുറ്റുമുള്ള, പ്രത്യേകിച്ച് മധ്യഭാഗത്ത് അടിഞ്ഞുകൂടുന്ന കൊഴുപ്പ്, സോറിയാസിസ് വികസിപ്പിക്കാൻ ശക്തമായ സ്വാധീനം ചെലുത്തുന്ന ഘടകമാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. സോറിയാസിസ് പരിശോധനയിലും പ്രതിരോധ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിലും അരക്കെട്ടിന്റെ ചുറ്റളവ് പരിശോധിക്കുന്നത് നിർണ്ണായകമായ ഒരു സൂചകമാണെന്നും ഗവേഷകർ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സോറിയാസിസ് നിയന്ത്രിക്കുന്നതിലും രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നതിലും ആരോഗ്യമുള്ള ഭാരം നിലനിർത്തുന്നത് പ്രധാനമാണെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. വയറ്റിനു ചുറ്റുമുള്ള കൊഴുപ്പ് കൂടുതലുള്ളവർക്ക് സോറിയാസിസ് പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്.

Hot Topics

Related Articles