ഡോക്ടറുമായി വാക്ക് തർക്കം: പിന്നാലെ പോലീസിനെ ആക്രമിച്ച് യുവാവ് : സംഭവം കോട്ടയം ജില്ലാ ആശുപത്രിയിൽ

കോട്ടയം : കോട്ടയം ജില്ലാ ആശുപത്രിയിൽ പോലീസിന് നേരെ യുവാവിന്റെ ആക്രമണം. ജില്ലാ ആശുപത്രിയിലെ സൈക്കാട്രി വിഭാഗത്തിൽ ഡോക്ടറെ കാണാനെത്തിയ യുവാവാണ് പോലീസിനെ ആക്രമിച്ചത്. ആശുപത്രി ഒപിയിൽ എത്തിയ യുവാവ് ഡോക്ടറുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു . ഇതിതിനിടയിൽ പോലീസ് എത്തി സംസാരിക്കുന്നതിനിടെ പോലീസിന് നേരെ ആക്രമണം നടത്തുകയായിരുന്നു ഇയാൾ എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമണത്തിൽ കോട്ടയം എആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ എഫ്. പ്രവീണിന് വലതു കൈയുടെ ചെറുവിരലിന് പൊട്ടലേറ്റു.മീനടം ആറാണിമറ്റം കോളനി കുഴിയാത്ത കടുപ്പിൽ വീട്ടിൽ സുനീഷ് (36) ആണ് ആക്രമണം നടത്തിയത്.പ്രതി മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്ന ആളാണെന്ന് പോലീസ് പറയുന്നു.

Advertisements

ഇന്ന് രാവിലെ മുതൽ ഇയാൾ ആശുപത്രിയിൽ ഉണ്ടായിരുന്നതായും പോലീസ് പറയുന്നു.തുടർന്ന് സൈക്യാട്രി വിഭാഗത്തിൽ ഡോക്ടറെ കാണാൻ എത്തിയപ്പോഴാണ് ഡോക്ടറുമായി വാക്ക്തർക്കത്തിൽ ഏർപ്പെടുന്നത് പിന്നാലെ പോലീസ് എത്തിയപ്പോഴാണ് പോലീസിന് നേരെ ആക്രമണമുണ്ടായത്. ഇയാളെ ഉടൻ തന്നെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Hot Topics

Related Articles