കോട്ടയം നഗരസഭയിൽ വിജ്ഞാനകേരളം തൊഴിൽമേള സംഘടിപ്പിച്ചു

കോട്ടയം ∶ സംസ്ഥാന സർക്കാരിന്റെ “വിജ്ഞാനകേരളം” പദ്ധതിയുടെ ഭാഗമായി കോട്ടയം നഗരസഭ, കുടുംബശ്രീ മിഷൻ, നിർമാൺ ഓർഗനൈസേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തൊഴിൽമേള കോട്ടയം മാമൻ മാപ്പിള ഹാളിൽ സംഘടിപ്പിച്ചു.

Advertisements

മേളയിൽ 45-ലേറെ പ്രമുഖ കമ്പനികൾ പങ്കെടുത്തു. 1500-ഓളം തൊഴിൽ അവസരങ്ങൾ ഒരുക്കിയ മേളയിൽ എസ്എസ്എൽസി മുതൽ പി.ജി, ഐ.ടി.ഐ, ടെക്നിക്കൽ വിദ്യാഭ്യാസ യോഗ്യതയുള്ള 18 മുതൽ 60 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കാളികളാകാനുള്ള അവസരം ലഭിച്ചു. 800-ഓളം ഉദ്യോഗാർത്ഥികൾ തൊഴിൽമേളയിൽ പങ്കെടുത്തു. നാനൂറോളം ഉദ്യോഗാർത്ഥികൾ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിപാടിയിൽ വിജ്ഞാനകേരളം നോഡൽ ഓഫീസർ രാജേഷ് പി.ജി സ്വാഗതം ആശംസിച്ചു. വാർഡ് കൗൺസിലർ സാബു മാത്യു അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ മേള ഉദ്ഘാടനം ചെയ്തു.

വിജ്ഞാനകേരളം ജില്ലാ മിഷൻ കോർഡിനേറ്റർ രമേശ് പി മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപമോൾ, വാർഡ് കൗൺസിലർ മോഹനൻ, സൗത്ത് സി.ഡി.എസ് ചെയർപേഴ്സൺ ജ്യോതിമോൾ പി.ജി, നോർത്ത് സി.ഡി.എസ് ചെയർപേഴ്സൺ നളിനി ബാലൻ, ജില്ല പ്രോഗ്രാം മാനേജർമാരായ അനൂപ് ചന്ദ്രൻ, പ്രീതമോൾ കെ.ജി, എൻ.യു.എൽ.എം സ്റ്റാഫ് ടോണി, ബിന്ദു കെ. നായർ, നിർമ്മാൺ ഓർഗനൈസേഷൻ പ്രതിനിധി അമൃത, സൗത്ത് സി.ഡി.എസ് മെമ്പർ സെക്രട്ടറി നിസാം, നോർത്ത് സി.ഡി.എസ് മെമ്പർ സെക്രട്ടറി രാജേഷ് പി.ജി, കില കോർഡിനേറ്റർ സുനു മാത്യു എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി ബി. അനിൽകുമാർ നന്ദി രേഖപ്പെടുത്തി.

Hot Topics

Related Articles