ലിബറോ വോളി വനിതകളുടെ ഫൈനൽമത്സരം

ബ്രഹ്മമംഗലം : എനാ ദി ലിബറോ വോളി സ്പോർട്സ് അക്കാദമി യുടെ നേതൃത്വത്തിൽ ബ്രഹ്മമംഗലം ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഓൾ ഇന്ത്യ വോളിബാൾ ടൂർണമെന്റിന്റെ വനിതകളുടെ ഫൈനൽ മത്സരം കോട്ടയം ജില്ലാ വോളിബോൾ അസോസിയേഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.നീലഗിരി യോഗിനി മാതാ അക്കാദമിയും ലി ബീറോഅക്കാദമിയും തമ്മിൽ ആണ് ഫൈനൽ മത്സരം.ലിബറോ സ്പോർട്സ് ക്ലബ്ബ്‌ പ്രസിഡന്റ് എസ് ജയ പ്രകാശ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മോനു ഹരിദാസ്, വി പി ഉണ്ണികൃഷ്ണൻ രാഗിണി ഗോപി പ്രിയേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles