സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനവും സൺഡേ സ്‌കൂൾ ശതാബ്‌ദി ആഘോഷങ്ങളുടെ സമാപനവും മാർത്തോമ്മാ സഭ കോട്ടയം കൊച്ചി ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് ഉദ്ഘാടനം ചെയ്തു

മണർകാട് :  സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനവും സൺഡേ സ്‌കൂൾ ശതാബ്‌ദി ആഘോഷങ്ങളുടെ സമാപനവും മാർത്തോമ്മാ സഭ കോട്ടയം കൊച്ചി ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് ഉദ്ഘാടനം ചെയ്തു. ദൈവം നൽകിയരിക്കുന്ന ദാനമാകുന്ന കുഞ്ഞുങ്ങളെ നല്ല മൂല്യബോധത്തിൽ വളർത്തേണ്ട കടമ മാതാപിതാക്കൾക്കുണ്ട്. അതിന് മാതാപിതാക്കളെ സഹായിക്കുന്ന പ്രസ്‌ഥാനമാണ് സൺഡേ സ്‌കൂളുകളെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാലഘട്ടത്തിൽ വളർന്നുവരുന്ന കുട്ടികൾ ധാരാളം പ്രതിസന്ധികൾ നേരിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഭദ്രസാനമെത്രാപ്പൊലീത്ത ഡോ.തോമസ് മാർ തിമോത്തിയോസ് അധ്യക്ഷത വഹിച്ചു. മർത്തമറിയം സേവകാ സംഘം മണർകാട് സെന്റ് മേരീസ് ആശുപത്രിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സൗജന്യ ഡയാലിസിസ് പദ്ധതിയുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണ‌ൻ എംഎൽഎ നിർവഹിച്ചു. സൺഡേ സ്‌കൂൾ വർക്കിങ് പ്രസിഡൻ്റ് ഫാ.ഗീവർഗീസ് നടുമുറിയിൽ, ഭദ്രാസന സൺഡേസ്‌കൂൾ ഡയറക്‌ടർ അവിനേഷ് ഏബ്രഹാം തണ്ടാശേരിൽ, കത്തീഡ്രൽ ട്രസ്‌റ്റി സ്‌കറിയാച്ചൻ പി.എ.പള്ളിത്ത് എന്നിവർ പ്രസംഗിച്ചു.

Advertisements

പെരുന്നാളിന്റെ സമാപന ദിനമായ ഇന്ന് രാവിലെ 7.30 ന് പ്രഭാത നമസ്‌കാരം, മൂന്നിന്മേൽ കുർബാന എന്നിവ നടക്കും.ഏലിയാസ് മാർ അത്തനാസിയോസ് മുഖ്യകാർമികത്വം വഹിക്കും. 11.30ന് വെച്ചൂട്ട്, ഉച്ചകഴിഞ്ഞ് രണ്ടിനു പ്രദക്ഷിണം, ആശീർവാദം. തുടർന്ന് നേർച്ചവിളമ്പോടെ പെരുന്നാൾ ചടങ്ങുകൾ പൂർത്തിയാകും

Hot Topics

Related Articles