രാത്രിയിൽ ഡയറ്റിൽ മുരിങ്ങയില വെള്ളം ഉൾപ്പെടുത്തൂ…ഗുണങ്ങള്‍ അറിയാം…

മുരിങ്ങയില വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍:

Advertisements

ദഹനം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുരിങ്ങയില സഹായിക്കും. രാത്രി മുരിങ്ങയില വെള്ളം കുടിക്കുന്നത് രാവിലത്തെ മലബന്ധത്തെ തടയാന്‍ ഗുണം ചെയ്യും.

ഊര്‍ജം

അയേണ്‍, വിറ്റാമിന്‍ സി തുടങ്ങിയവ അടങ്ങിയ മുരിങ്ങയില വെള്ളം കുടിക്കുന്നത് ശരീരത്തിന് ഊര്‍ജം പകരാനും സഹായിക്കും.

പ്രമേഹം

നാരുകളും അമിനോ ആസിഡുകളും അടങ്ങിയ മുരിങ്ങയില വെള്ളം ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.

സന്ധിവാതം

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മുരിങ്ങയിലയിട്ട വെള്ളം പതിവായി കുടിക്കുന്നത് സന്ധിവാതത്തെ തടയാന്‍ സഹായിക്കും.

എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം, ഫോസ്ഫറസ് എന്നിവയും മുരിങ്ങയിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

രോഗ പ്രതിരോധശേഷി

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ രോഗ പ്രതിരോധശേഷി കൂട്ടാനും മുരിങ്ങയില വെള്ളം കുടിക്കുന്നത് നല്ലതാണ്.

ചര്‍മ്മം

വിറ്റാമിന്‍ സി അടങ്ങിയ മുരിങ്ങയില വെള്ളം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

തലമുടി

വിറ്റാമിനുകളും പ്രോട്ടീനും അടങ്ങിയ മുരിങ്ങയില വെള്ളം തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

ഉറക്കം

മഗ്നീഷ്യം അടങ്ങിയ മുരിങ്ങയില വെള്ളം രാത്രി കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.

Hot Topics

Related Articles