ചെന്നൈ: ചെന്നൈ-തിരുനെല്‍വേലി വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമത്തിലും സ്റ്റോപ്പുകളിലും മാറ്റം വരുത്തി റെയിൽവേ. പുതുക്കിയ ക്രമീകരണപ്രകാരം കോവിൽപ്പെട്ടിയിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നു. ഇതോടെ സർവീസിന് ഇനി ഏഴ് സ്റ്റോപ്പുകളായിരിക്കും .താംബരം, വില്ലുപുരം ജംഗ്ഷൻ, തിരുച്ചിറപ്പള്ളി, ദിണ്ടിഗൽ, മധുര, വിരുദുനഗർ, കോവിൽപ്പെട്ടി.ചെന്നൈ എഗ്മോറിൽ നിന്ന് 14. 45 നു പുറപ്പെടുന്ന 20665 നമ്പർ വന്ദേഭാരത് എക്സ്പ്രസ് 22. 30ന് തിരുനെൽവേലിയിൽ എത്തിച്ചേരും.മടക്കയാത്രയിൽ 20665 നമ്പർ ട്രെയിൻ തിരുനെൽവേലിയിൽ നിന്നും രാവിലെ 6.05 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 13.55 ചെന്നൈ എഗ്മോറിൽ എത്തിച്ചേരും.ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസവും സർവീസ് ലഭിക്കും. 653 കിലോമീറ്റർ ദൂരം 7 മണിക്കൂറും 45 മിനിറ്റും കൊണ്ട് ട്രെയിൻ പിന്നിടും.റെയിൽവേ അധികൃതരുടെ വിവരമനുസരിച്ച്, യാത്രക്കാരുടെ സൗകര്യം മുൻനിർത്തിയാണ് പുതുക്കിയ സമയക്രമം നടപ്പാക്കിയത്.
കേരളത്തിനും പുതിയ വന്ദേഭാരത്; സമയങ്ങളിലും സ്റ്റോപ്പുകളിലും മാറ്റം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നവംബർ പകുതിയോടെ സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്ന എറണാകുളം–ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന് നേരത്തേതിനേക്കാൾ വ്യത്യസ്തമായ സമയക്രമം. 2024-ൽ ഓടിയിരുന്ന ത്രിവീക്കിലി സ്പെഷ്യൽ (06001/06002) ട്രെയിനിനേക്കാൾ സൗകര്യപ്രദമായ ക്രമീകരണമാണ് പുതുതായി വരുന്നത്.മുമ്പ് ഉച്ചയ്ക്ക് 12.50-ന് എറണാകുളത്തു നിന്നു പുറപ്പെട്ട് രാത്രി 10.00-ന് ബെംഗളൂരുവിൽ എത്തിയിരുന്നതായിരുന്നുവെങ്കിലും, പുതുക്കിയ ക്രമത്തിൽ ഉച്ചയ്ക്ക് 1.00-ന് പുറപ്പെട്ടു രാത്രി 11.00-ഓടെ ബെംഗളൂരുവിൽ എത്തും. മടക്കയാത്രയും അൽപ്പം വേഗത്തിലാക്കും,രാവിലെ 5.00-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.00-ഓടെ എറണാകുളത്ത് എത്തും.
സർവീസിന്റെ ആവൃത്തിയിലും മാറ്റം പ്രതീക്ഷിക്കുന്നു .ആഴ്ചയിൽ മൂന്ന് ദിവസം മാത്രമല്ല, ആറ് ദിവസമോ എല്ലാ ദിവസവും ഓടാൻ സാധ്യതയുണ്ട്. ഒരു ദിവസം അറ്റകുറ്റപ്പണികൾക്കായി മാറ്റിവെക്കും. കൃത്യമായ ദിവസങ്ങൾ പിന്നീട് പ്രഖ്യാപിക്കും.യാത്രാമാർഗ്ഗത്തിലും മാറ്റങ്ങൾ വരും. പ്രധാന സ്റ്റോപ്പുകൾ തുടർന്നും നിലനിൽക്കും, എന്നാൽ ബെംഗളൂരുവിനടുത്ത് കൃഷ്ണരാജപുരം പുതിയ സ്റ്റോപ്പായി ഉൾപ്പെടുത്തും. ആകെ മുഴുവൻ ഏഴ് സ്റ്റോപ്പുകളായിരിക്കും ഇനി.ട്രെയിനിന് ഇനി 16 കോച്ചുകളായിരിക്കും .മുൻപ് എട്ടായിരുന്ന കോച്ചുകളുടെ എണ്ണം.അതിപ്പോൾ ഇരട്ടിയാക്കിയിരിക്കുകയാണ്.
കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റാൻഡേർഡ് വന്ദേഭാരത് മോഡൽ ഉപയോഗിക്കും.ടിക്കറ്റ് നിരക്കുകൾ മുൻവർഷത്തേതിനോട് സമാനമായിരിക്കും . ചെയർ കാർ ഏകദേശം 1,465, എക്സിക്യൂട്ടീവ് ചെയർ കാർ 2,945 (ഭക്ഷണവുമായി). സർവീസ് ആരംഭിച്ചതിന് ശേഷം ഐ ആർ സി ടി സി വഴി ഓൺലൈൻ ബുക്കിംഗ് ലഭ്യമാകും.സാധാരണ സൂപ്പർഫാസ്റ്റ് ട്രെയിനുകളേക്കാൾ ഏകദേശം ഒരു മണിക്കൂർ യാത്രാസമയം ലാഭിക്കാൻ കഴിയുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. പ്രത്യേകിച്ച് ഐ.ടി. പ്രൊഫഷണലുകൾക്കും ദിവസേനയാത്രക്കാർക്കും അനുകൂലമായ സമയക്രമമാണിത്.


