ഇസ്ലാമാബാദ് :പാകിസ്ഥാനിലെ കോടതിക്ക് പുറത്ത് നടന്ന ചാവേർ സ്ഫോടനത്തിന് പിന്നിൽ ഇന്ത്യയാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് . ഇസ്ലാമാബാദ് ജില്ലാ കോടതിയുടെ പ്രവേശന കവാടത്തിന് സമീപം തിങ്കളാഴ്ച ഉച്ചയ്‌ക്ക് 12.30ഓടെയാണ് സ്ഫോടനം ഉണ്ടായത്. സംഭവം നടന്നപ്പോൾ പ്രദേശം തിരക്കേറിയതായിരുന്നതിനാൽ അഭിഭാഷകരടക്കം നിരവധി പേർ അവിടെയുണ്ടായിരുന്നു. സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്കേറ്റു.ഷെഹ്ബാസ് ഷെരീഫിന്റെ ആരോപണമനുസരിച്ച്, “ഇന്ത്യ സ്പോൺസർ ചെയ്ത തീവ്രവാദ പ്രോക്സികളാണ്” പാകിസ്ഥാനിൽ ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്നും, “പാകിസ്ഥാനെ അസ്ഥിരപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ ഭീകരപ്രവർത്തനങ്ങൾ” എന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാൻ അതിർത്തിക്കടുത്തുള്ള വാനയിലെ ഒരു കാഡറ്റ് കോളേജിൽ തിങ്കളാഴ്ച നടന്ന മറ്റൊരു ആക്രമണത്തിലും ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്ന ആരോപണവും ഷെഹ്ബാസ് ഷെരീഫ് ഉന്നയിച്ചു.തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) നടത്തിയ ആക്രമണങ്ങളെ കാബൂളിലെ താലിബാൻ ഭരണകൂടവുമായി ബന്ധിപ്പിച്ച പാകിസ്ഥാൻ, ടിടിപിയെ “ഇന്ത്യയുടെ പാവ” എന്നു വിശേഷിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യയുമായി ബന്ധിപ്പിക്കുന്നതിനായി, ടിടിപിയെ പരിഹാസപൂർവ്വം ‘ഫിത്ത്ന അല്‍ ഹിന്ദുസ്ഥാൻ’ എന്നും അവർ നാമകരണം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.ഡൽഹിയിലെ ചാവേറാക്രമണത്തിന് പിന്നാലെയായാണ് ഇസ്ലാമാബാദിലും സ്ഫോടനം ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്.


