കോട്ടയം : കേരള ഗണിത ശാസ്ത്ര പരിഷത്തിന്റെ എംടിഎസ്ഇ സ്കോളർഷിപ്പ് വിതരണവും രാമനുജൻ പുരസ്കാരവിതരണം കോട്ടയത്ത് നടന്നു.കേരളഗണിത ശാസ്ത്ര പരിഷത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ മാത്സ് ടാലെന്റ് സെർച്ച് പരീക്ഷയിൽ കൂടുതൽ റാങ്കുകൾനേടി ആനിക്കാട് അരവിന്ദ വിദ്യാമന്ദിരവും എറണാകുളം നേവൽ ചിൽഡ്രൻ സ്കൂളും ജേതാക്കളായി.മികച്ച ഗണിത ശാസ്ത്ര ആധ്യാപകർക്കുള്ള ശ്രീനിവാസ രാമനുജൻ അവാർഡുകൾക്ക് മായ കെ പി (ജെ എഫ് കെ എം എഛ് എസ്, കായംകുളം ), സന്തോഷ് കെ (മേമുണ്ട എഛ് എസ്, കോഴിക്കോട് ), രാജേശ്വരിയമ്മ എസ്. പി. (സെന്റ്. സെബാസ്റ്റ്യൻസ് പബ്ലിക് സ്കൂൾ, peroor), ആർ രാധാമണി (വിദ്യാനന്ദ വിദ്യാഭവൻ, വാഴൂർ )എന്നിവർ അർഹരായി.ഒ കുഞ്ഞികൃഷ്ണൻ മെമ്മോറിയൽ മാത്സ് ക്വിസിൽ യു പി വിഭാഗത്തിൽ മുഅദ് എം (Muadh M)(ജെ എം എഛ് എസ്, tirur), ഡാനിഷ് മുഹമ്മദ് എൻ (ഹോളി ട്രിനിറ്റി സ്കൂൾ, കൊല്ലം ) എന്നിവരും ഹൈ സ്കൂൾ വിഭാഗത്തിൽ റൂബിൻ ബി മാത്യു (വി ജി എസ് എസ്, നെ ടിയവിള, കൊല്ലം ), സെയ്ദ് അസ്മാൻ വി.പി.(എം ടി എഛ് എസ്, ചുങ്കത്തറ, മലപ്പുറം )എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ജേതാക്കളായി.
അവാർഡ് ദാനചടങ്ങ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കെയർ ആൻഡ് ഷെയർ ഇന്റർ നാഷണൽ ഫൗണ്ടേഷൻ എം ഡി ഫാദർ തോമസ് കുര്യൻ മരോട്ടിപ്പുഴ രാമനുജൻ അവാർഡുകൾ വിതരണം ചെയ്തു.ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ജിലെ സയന്റിസ്റ്റ് ഡോ. ഐശ്വര്യ എസ്, എം ടി എസ് ഇ സ്ക്കോളർഷിപ്പുകളുടെ വിതരണം നിർവഹിച്ചു.ഇ പി രാഘവൻ പിള്ള, അഡ്വ. വി.ബി. ബിനു, അഡ്വ. ശ്രീകേഷ് പി.ജി., ആർ നടേശൻ,അനിൽ സി ഉഷസ്, സജികുമാർ എസ് എ, പരിഷത്ത് ജന. സെക്രട്ടറി ടി ആർ രാജൻ എന്നിവർ പ്രസംഗിച്ചു.


