പാതി അഭ്യാസവുമായി ഇറങ്ങിയാൽ മുഴുവൻ പഠിപ്പിക്കും:മണ്ണാർക്കാട് സിപിഎം ഓഫിസിന് മുന്നിലെ ആഹ്ലാദനൃത്തത്തിൽ മുസ്ലിം ലീഗിനെതിരെ സിപിഎം നേതാവ് ആർഷോയുടെ കടുത്ത പ്രതികരണം വിവാദമാകുന്നു

പാലക്കാട്: മണ്ണാർക്കാട് സിപിഎം ഓഫീസിന് മുന്നിൽ ലീഗ് നടത്തിയ ആഹ്ലാദനൃത്തത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് പി.എം. ആർഷോ. പാതി മാത്രം അറിയാവുന്ന അഭ്യാസവുമായി ഇറങ്ങിയാൽ മുഴുവൻ അഭ്യാസവും പഠിപ്പിക്കുമെന്നായിരുന്നു ആർഷോയുടെ ഭീഷണി. ഇത്തരത്തിലുള്ള നടപടികൾ തുടരുകയാണെങ്കിൽ മണ്ണാർക്കാട് പരിസരത്ത് പിന്നെ ലീഗ് ഉണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ലീഗ് പ്രവർത്തകർ സിപിഎം ഓഫിസിന് മുന്നിൽ ആഹ്ലാദനൃത്തം ചവിട്ടിയത്. ഇതിന് പിന്നാലെ പ്രതികരിച്ച ആർഷോ, പാതി മാത്രം അറിയാവുന്ന അഭ്യാസവുമായാണ് ലീഗ് പ്രവർത്തകർ പാതിരാത്രിയിൽ ഇറങ്ങിയതെന്ന് ആരോപിച്ചു.

Advertisements

മണ്ണാർക്കാട്ടെ സിപിഎം പ്രവർത്തകർക്ക് മുഴുവൻ അഭ്യാസവും അറിയാമെന്ന ബോധ്യം ലീഗ് പ്രവർത്തകർക്ക് വേണമെന്ന് അദ്ദേഹം പറഞ്ഞു.നിങ്ങൾക്ക് പാതി മാത്രം അറിയാവുന്ന അഭ്യാസവുമായിട്ട് ഇറങ്ങിയാൽ, മുഴുവൻ അറിയാവുന്ന അഭ്യാസം നിങ്ങളെ പഠിപ്പിച്ചിരിക്കുമെന്നായിരുന്നു ആർഷോയുടെ വാക്കുകൾ. അങ്ങനെ സംഭവിച്ചാൽ പിന്നെ മണ്ണാർക്കാട്ട് ലീഗിന് നിലനിൽപ്പുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനെയും ആർഷോ വിമർശിച്ചു.

Hot Topics

Related Articles