കെമ്പെഗൗഡ എയർപോർട്ടിലെ കൂട്ടനിസ്കാരം:നടപടിയുണ്ടാകുമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ;എതിർപ്പ് ഉയർത്തി മുസ്ലിം സംഘടനകൾ രംഗത്ത്

ബെംഗളൂരു :കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ കൂട്ടനിസ്കാരം നടത്തിയ സംഭവത്തിൽ കേസെടുക്കുമെന്ന സൂചന നൽകി കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ.നിസ്കാര ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് ബിജെപി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും, സംഭവത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.പൊതുസ്ഥലത്ത് നിസ്കാരം നടത്തിയവർ മുൻകൂർ അനുമതി നേടിയതാണോയെന്ന സംശയം ബിജെപി കർണാടക വക്താവ് വിജയ് പ്രസാദ് ഉന്നയിച്ചു.

Advertisements

“ആർ‌എസ്‌എസ് റൂട്ട്മാർച്ച് നടത്താൻ അനുമതി തേടുമ്പോൾ സർക്കാർ എതിർപ്പ് പ്രകടിപ്പിക്കുമ്പോൾ, നിയന്ത്രിത മേഖലയായ വിമാനത്താവളത്തിൽ കൂട്ടനിസ്കാരത്തിന് കണ്ണടയ്ക്കുന്നത് എന്തുകൊണ്ടാണ്?” എന്നും അദ്ദേഹം ചോദിച്ചു.“ഇത്രയും സുരക്ഷാ ഗൗരവമുള്ള മേഖലയിലെ ഇത്തരം പ്രവർത്തനങ്ങൾ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നില്ലേ?” എന്നും വിജയ് പ്രസാദ് ചൂണ്ടിക്കാട്ടി.ഇതിന് പിന്നാലെയാണ് പ്രിയങ്ക് ഖാർഗെയുടെ പ്രതികരണം.മാധ്യമപ്രതിനിധികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.”


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിമാനത്താവളങ്ങളിൽ പ്രാർത്ഥനയ്ക്കായി പ്രത്യേക മുറികൾ ഒരുക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ അനുമതിയില്ലാതെ കൂട്ടപ്രാർത്ഥന നടത്തുന്നത് പൊതുജനങ്ങൾക്ക് അസൗകര്യം സൃഷ്ടിക്കാം. ആർ‌എസ്‌എസായാലും നിസ്കാരമായാലും അനുമതി ആവശ്യമാണ്. നിയമം ലംഘിച്ചാൽ നടപടി ഉണ്ടാകും,” എന്നാണ് ഖാർഗെ വ്യക്തമാക്കിയത്.എന്നാൽ നടപടിയുണ്ടാകുമെന്ന ഖാർഗെയുടെ പ്രസ്താവനയ്‌ക്കെതിരെ മുസ്ലിം സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.മുസ്ലിം സംഘടനകൾ പ്രാർത്ഥന മതപരമായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും അതിനെ രാഷ്ട്രീയവൽക്കരിക്കരുതെന്നും അഭിപ്രായപ്പെട്ടു.

Hot Topics

Related Articles