ഗ്യാസ് സ്റ്റൗവിന്റെ സമീപത്ത് ഒരിക്കലും സൂക്ഷിക്കരുത്; അപകട സാധ്യത വർധിപ്പിക്കുന്ന 6 വസ്തുക്കൾ

ന്യൂസ് ഡെസ്ക്: അടുക്കളയിൽ സാധാരണയായി പാചകത്തിനായി ഉപയോഗിക്കുന്ന പല വസ്തുക്കളും ഗ്യാസ് സ്റ്റൗവിന്റെ അടുത്തായിരിക്കും സൂക്ഷിക്കുന്നത്. ഇത് ചിലപ്പോൾ സൗകര്യപ്രദമാകുന്നുവെങ്കിലും, എല്ലാത്തരം വസ്തുക്കളും സ്റ്റൗവിനോട് ചേർത്ത് വയ്ക്കുന്നത് സുരക്ഷിതമല്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഗ്യാസ് സ്റ്റൗവിന്റെ ചൂട് പല വസ്തുക്കളുടെയും ഗുണമേന്മയെ ബാധിക്കുകയോ തീപിടിത്തത്തിനുള്ള സാധ്യത സൃഷ്ടിക്കുകയോ ചെയ്യാമെന്നാണ് സൂചന.

Advertisements

പാചക എണ്ണ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാചക എണ്ണ ഗ്യാസ് സ്റ്റൗവിന് അടുക്കിൽ സൂക്ഷിക്കുന്ന പതിവ് പലർക്കുമുണ്ട്. എന്നാൽ ആവർത്തിച്ചുള്ള ചൂടേറ്റൽ എണ്ണ വേഗത്തിൽ കേടുവരാനും രുചി നഷ്ടപ്പെടാനും കാരണമാകുന്നു.

സുഗന്ധവ്യഞ്ജനങ്ങൾ

സുഗന്ധവ്യഞ്ജനങ്ങൾ ചൂട് ഏറ്റപ്പോൾ ഘടനയും സ്വാദും മാറാൻ സാധ്യതയുണ്ട്. അതിനാൽ ഇത് അടുക്കള ഷെൽഫുകളിലോ തണുത്ത ഇടങ്ങളിലോ സൂക്ഷിക്കേണ്ടതാണ്.

പേപ്പർ ടവൽ

പേപ്പർ ടവൽ തീപിടിക്കാൻ ഏറ്റവും സാധ്യതയുള്ള വസ്തുക്കളിലൊന്നാണ്. അതിനാൽ സ്റ്റൗവിനോട് ചേർത്ത് സൂക്ഷിക്കുന്നത് അപകടകരമാണ്.

ഇലക്ട്രോണിക് ഉപകരണങ്ങൾ

സ്റ്റൗവിൽ നിന്നുള്ള അമിതചൂട് ഇലക്ട്രിക് ഉപകരണങ്ങളുടെ പ്രവർത്തനം തകരാൻ കാരണമാകാം. അതിനാൽ ഇത്തരം ഉപകരണങ്ങൾ സ്റ്റൗവിന് സമീപം വെക്കരുത്.

കേടാവുന്ന ഭക്ഷണങ്ങൾ

പെട്ടെന്ന് നശിക്കുന്ന ഭക്ഷണങ്ങളും പഴങ്ങളും സ്റ്റൗവിനടുത്ത് സൂക്ഷിക്കുന്നത് കേടുവരാൻ കാരണമാകാം. ചൂടും പ്രകാശവും കുറഞ്ഞ ഇടങ്ങളിൽ സൂക്ഷിക്കേണ്ടതാണ്.ക്ലീനറുകൾരാസവസ്തുക്കൾ അടങ്ങിയ ക്ലീനറുകൾ തീപിടിത്തത്തിന് സാധ്യതയുള്ളവയാണ്. അതിനാൽ ഗ്യാസ് സ്റ്റൗവിന് സമീപം സൂക്ഷിക്കുന്നത് ശുപാർശ ചെയ്യുന്നതല്ല.

Hot Topics

Related Articles