കാസർഗോഡ് :ദേശീയപാതയുടെ നടുവിൽ ലോറി നിർത്തി ക്യാബിനിൽ കിടന്നുറങ്ങിയ ഡ്രൈവറെ മദ്യലഹരിയിൽ പൊലീസ് പിടികൂടി. തമിഴ്നാട് തഞ്ചാവൂർ സ്വദേശിയായ ബാലസുബ്രഹ്മണ്യനെയാണ് (ഡ്രൈവർ) കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെ കുമ്പള ദേവീനഗറിലെത്തി ഇയാൾ ലോറി റോഡിന്റെ നടുവിൽ പാർക്ക് ചെയ്ത് ഉറങ്ങുകയായിരുന്നു. അതിന് മുമ്പ് ദേശീയപാതയിലൂടെ അപകടകരമായി ലോറി ഓടിച്ചുവെന്നു പൊലീസ് പറഞ്ഞു. കണ്ണൂർ ഭാഗത്തേക്ക് എൽപിജി കൊണ്ടുപോകുകയായിരുന്ന ലോറിയിലാണ് സംഭവം നടന്നത്.വിവരം ലഭിച്ചെത്തിയ പൊലീസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു. അപകടം ഒഴിവാക്കാൻ ലോറി റോഡിൽ നിന്ന് മാറ്റി പാർക്ക് ചെയ്തു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികളും പൊലീസ് ആരംഭിച്ചു.
Advertisements


