പാലായിൽ ബസ് ജീവനക്കാർക്ക് മർദനം : മീനച്ചിൽ താലൂക്കിൽ സ്വകാര്യ ബസ് സമരം

കോട്ടയം: പാലായിൽ ഇന്നലെ ബസ് ജീവനക്കാർക്കെതിരെയണ്ടായ മർദ്ദനത്തിൽ പ്രതിഷേധിച്ച് മീനച്ചിൽ താലൂക്കിൽ സ്വകാര്യ ബസ് സമരം. തൊഴിലാളികളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

Advertisements

പാലായിലും ഈരാറ്റുപേട്ടയിലും രാവിലെ ബസ്സുകൾ നിരത്തിലിറങ്ങിയെങ്കിലും സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിക്കുകയായിരുന്നു. ഏതാനും ദീർഘദൂര സർവീസുകൾ മാത്രമാണ് മാത്രമാണ് ഓപ്പറേറ്റ് ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബസിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ നിഷേധിക്കുന്നതായി ആരോപിച്ചു കഴിഞ്ഞ ദിവസം വിദ്യാർഥികൾ ബസ് തടഞ്ഞിരുന്നു. ഇതിനെ തുടർന്ന് ബസ് ജീവനക്കാർ വിദ്യാർത്ഥികൾക്ക് നേരെ ഗുണ്ടായിസം കാട്ടുന്നതായി ആരോപിച്ചു എസ്എഫ്ഐ ഇന്നലെ പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് സംഘർഷം ഉണ്ടായത്.

ഇതിനിടെയാണ് ബസ് നീവനക്കാരിൽ ഒരാളെ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചത്. രണ്ട് ബസുകളിലെ കണ്ടക്ടർമാരായ ജോബിൻ, ദീപു, ഡ്രൈവർ മനോജ് എന്നിവർക്ക് സംഘർഷത്തിൽ പരിക്ക് പറ്റിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് ബസ് ജീവനക്കാരുടെ സമരം.

Hot Topics

Related Articles