ശാസ്തമംഗലം ഓഫീസ് വിവാദം:എംഎല്‍എ ഓഫീസ് ഒഴിയിപ്പിക്കാൻ കൗൺസിലർക്കെന്ത് അധികാരം?”- ശ്രീലേഖയ്‌ക്കെതിരെ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ശാസ്തമംഗലത്തെ വികെ പ്രശാന്ത് എംഎല്‍എയുടെ ഓഫീസ് ഒഴിപ്പിക്കണമെന്ന ആവശ്യം ജനാധിപത്യവിരുദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഓഫീസ് ഒഴിയണമെന്നാവശ്യപ്പെട്ട ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖയ്‌ക്കെതിരെ മന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു.എംഎല്‍എ ഓഫീസ് ഒഴിയാൻ ആവശ്യപ്പെടാൻ ആർ ശ്രീലേഖയ്ക്ക് യാതൊരു അധികാരവുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഡിജിപി വിചാരിച്ചാൽ പോലും ഒരു എംഎല്‍എയെ അവിടുനിന്ന് ഒഴിപ്പിക്കാൻ കഴിയില്ല. പിന്നെയാണോ ഒരു കൗൺസിലർ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കൗൺസിലർക്കുണ്ടാകുന്ന അസൗകര്യം എംഎല്‍എയോട് പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisements

‘സഹോദരനോട് പോലെ പറഞ്ഞതാണെന്ന വിശദീകരണം അംഗീകരിക്കാൻ കഴിയില്ല.പ്രശാന്ത് മേയറായിരുന്ന കാലത്താണ് കോർപ്പറേഷൻ കെട്ടിടങ്ങളിൽ കൗൺസിലർമാർക്ക് ഓഫീസ് സൗകര്യം ഒരുക്കിയത്. ഈ വിഷയത്തിൽ ആർ ശ്രീലേഖ പരസ്യമായി മാപ്പ് പറയണം. മേയറും ഇതിൽ നിലപാട് വ്യക്തമാക്കണം’ എന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.അതേസമയം, ഓഫീസ് ഒഴിയണമെന്ന ആവശ്യത്തെ വികെ പ്രശാന്ത് എംഎല്‍എ തള്ളി. കഴിഞ്ഞ ദിവസം രാവിലെ ഫോൺ വഴി ആർ ശ്രീലേഖ എംഎല്‍എയെ ബന്ധപ്പെടുകയും, വാർഡ് കൗൺസിലറുടെ ഓഫീസിൽ സൗകര്യമില്ലെന്നും അതിനാൽ അതേ കെട്ടിടത്തിലുള്ള എംഎല്‍എ ഓഫീസ് ഒഴിയണമെന്നും ആവശ്യപ്പെടുകയുമായിരുന്നു.കൗൺസിൽ തനിക്ക് അനുവദിച്ച കാലാവധി മാർച്ച് 31 വരെയാണെന്നും അതുവരെ ഓഫീസ് ഒഴിയില്ലെന്നും വികെ പ്രശാന്ത് വ്യക്തമാക്കിയതായി അറിയിച്ചു.

Hot Topics

Related Articles