കണ്ണൂർ:ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് വീണ്ടും പരോൾ അനുവദിച്ചു. കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിക്കും ഷിനോജിനുമാണ് 15 ദിവസത്തെ പരോൾ ലഭിച്ചത്. ഇത് സ്വാഭാവിക പരോളാണെന്ന് ജയിൽ വകുപ്പ് അധികൃതർ വ്യക്തമാക്കി.ഒരു വർഷം ജയിലിൽ ശിക്ഷ അനുഭവിക്കുന്ന തടവുകാർക്ക് പരമാവധി 60 ദിവസം വരെ പരോൾ അനുവദിക്കാമെന്ന ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് പരോൾ നൽകിയതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. ഈ മാനദണ്ഡപ്രകാരം തന്നെയാണ് ഇരുവർക്കും ഇപ്പോൾ പരോൾ അനുവദിച്ചതെന്നും അധികൃതർ പറയുന്നു.
കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയ മുഹമ്മദ് ഷാഫിക്ക് വീണ്ടും പരോൾ അനുവദിച്ചതാണ് വിവാദമായിരിക്കുന്നത്. ഇതിനിടെ, കേസിലെ നാലാം പ്രതിയായ ടി.കെ. രജീഷിന് കഴിഞ്ഞ ദിവസങ്ങളിൽ തന്നെ 20 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. ഏതാനും മാസം മുൻപ് രജീഷിന് ആയുർവേദ ചികിത്സയ്ക്കായും പരോൾ നൽകിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് അനർഹമായി പരോളും മറ്റ് ആനുകൂല്യങ്ങളും നൽകുന്നുവെന്ന ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വീണ്ടും പരോൾ അനുവദിച്ചിരിക്കുന്നത്. ഇത് വ്യാപകമായ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.


