തിരുവല്ല സ്പാ കൂട്ട ബലാത്സംഗക്കേസ്: ഏഴാം പ്രതി ചങ്ങനാശേരിയിൽ നിന്ന് പിടിയിൽ

പത്തനംതിട്ട: തിരുവല്ല സ്പാ കൂട്ട ബലാത്സംഗക്കേസിൽ ഏഴാം പ്രതി അറസ്റ്റിൽ. മഞ്ഞാടി സ്വദേശി ഷിന്‍റോ പി സണ്ണി (22) ആണ് ചങ്ങനാശേരിയിൽ നിന്ന് പിടിയിലായത്. ഒന്നാം പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കേസിൽ ഏഴാമത് ഒരാള്‍ കൂടി ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ഗുണ്ടാ പിരിവ് നൽകാത്ത വിരോധത്തിൽ സ്പാ ജീവനക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കി എന്നതാണ് പൊലീസ് കേസ്. ബലാത്സംഗത്തിന് സഹപ്രവർത്തയുടെ ഒത്താശ ഉണ്ടെന്ന് ആരോപണവും അതിജീവത വെളിപ്പെടുത്തിയിരുന്നു. സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Advertisements

കേസിലെ മുഖ്യപ്രതിയായ മരണ സുബിനും സംഘവും സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ കൂടുതൽ വ്യക്തത വരുത്തുകയാണ് പൊലീസ്. ഗുണ്ടാപിരിവ് നൽകാത്തതിലെ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഒന്നാംപ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് അന്വേഷണ സംഘം പറയുന്നത്. സ്പായിലെ സഹപ്രവർത്തക ബലാത്സംഗത്തിന് ഒത്താശ ചെയ്തെന്ന ആരോപണത്തിൽ അന്വേഷണം തുടരുന്നുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മരണ സുബിനടക്കം ആറ് പേരെയാണ് കേസിൽ ആദ്യം പ്രതിചേർത്തത്. സിസിടിവി ദൃശ്യം കൂടുതൽ പരിശോധിച്ചതിൽ നിന്നാണ് ഏഴാമത് ഒരു പ്രതികൾ ഉണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഫെബ്രുവരി ഒന്നാം തീയതിയാണ് തിരുവല്ല നഗരത്തോട് ചേർന്നുള്ള സ്പായിൽ കാപ്പാ പ്രതി മരണ സുബിൻ അതിക്രമിച്ചു കയറി ജീവനക്കാരിയെ ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ കൂട്ടബലാത്സംഗത്തിനാണ് പൊലീസ് കേസെടുത്തത്.

Hot Topics

Related Articles