ചങ്ങനാശേരി മാർക്കറ്റ്: മലയാളം മുതൽ ഹോളിവുഡ് വരെ സിനിമകളുടെ പ്രിയ ലൊക്കേഷൻ; പക്ഷേ ഇപ്പോൾ ശോചനീയാവസ്ഥയിൽ

ചങ്ങനാശ്ശേരി:മലയാള സിനിമാ ചരിത്രത്തിലെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ജീവൻ നൽകിയ ചങ്ങനാശേരി മാർക്കറ്റ് ഇന്ന് അവഗണനയിൽ മുങ്ങിക്കിടക്കുന്നു. മോഹൻലാൽ നായകനായ കിരീടം സിനിമയിലൂടെ പ്രശസ്‌തമായ കിരീടം പാലം സംസ്ഥാനം സിനിമാ ടൂറിസം പദ്ധതിയിലൂടെയും ശ്രദ്ധ നേടുമ്പോൾ, ഒരുപാട് സിനിമകളുടെ ലൊക്കേഷനായി മാറിയ മാർക്കറ്റിന് യാതൊരു പരിഗണനയും ലഭിക്കുന്നില്ല.വെള്ളായണി കായലിന്റെ ഭാഗമായ കിരീടം പാലത്തെ സിനിമാ ടൂറിസം കേന്ദ്രമാക്കുന്ന പദ്ധതി ഉടൻ ആരംഭിക്കുമ്പോൾ, അതിലേറെ ചിത്രങ്ങളിൽ ഇടം നേടിയ ചങ്ങനാശേരി മാർക്കറ്റ് ശോച്യാവസ്ഥയിലാണ്.

Advertisements

സ്‌ഫടികം, കിരീടം തുടങ്ങിയ മലയാള ബ്ലോക്ക്ബസ്റ്ററുകൾക്കൊപ്പം തമിഴ്, ബോളിവുഡ്, ഹോളിവുഡ് സിനിമകളിലും മാർക്കറ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അടുത്തിടെ ബോളിവുഡ് ചിത്രമായ പരം സുന്ദരിയിലൂടെയും മാർക്കറ്റ് വെള്ളിത്തിരയിൽ നിറഞ്ഞിരുന്നു.അഞ്ചുവിളക്ക് സ്ക്വയറിനടുത്ത് വർഷങ്ങളായി തെളിയാതെ കിടന്ന അലങ്കാര വിളക്കുകൾ സിനിമാ പ്രവർത്തകർ തന്നെ തെളിയിച്ച സാഹചര്യം മാർക്കറ്റിന്റെ ദുരവസ്ഥയെ വ്യക്തമാക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വികസനത്തിന് നിർദ്ദേശങ്ങൾ

വ്യാപാരികളുടെ സഹകരണത്തോടെ മാർക്കറ്റിന്റെ പൗരാണികത നിലനിർത്തുക.

മണിമാളിക, കല്ലുമാളിക ശൈലിയിലുള്ള പഴയ കെട്ടിടങ്ങൾ സംരക്ഷിക്കുക.

ബോട്ട് ജെട്ടിയും പടവുകളും നവീകരിക്കുക.

ജെട്ടിയിലേക്ക് പോള ഒഴുകിയെത്താതിരിക്കാനുള്ള സംവിധാനം ഒരുക്കുക.

അഞ്ചുവിളക്ക് സ്ക്വയറിന്റെ സൗന്ദര്യവൽക്കരണം നടത്തുക.

തകർന്ന കൽക്കെട്ടുകളും അലങ്കാര വിളക്കുകളും പുനർനിർമ്മിക്കുക.

സ്ഫടികത്തിലെ “ആടുതോമ” പോലുള്ള ഹിറ്റ് കഥാപാത്രങ്ങളെ ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ പുനരാവിഷ്‌കരിക്കുക.

പ്രത്യേക ഷൂട്ടിങ് സ്പോട്ടുകൾ ഒരുക്കുക.

നവീകരണത്തിനും അറ്റകുറ്റപ്പണിക്കും സ്ഥിരമായ സംവിധാനങ്ങൾ ഒരുക്കുക.

സിനിമാ ടൂറിസം പദ്ധതികൾ നടപ്പാക്കുന്ന സാഹചര്യത്തിൽ, ചങ്ങനാശേരി മാർക്കറ്റിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി വികസിപ്പിച്ചാൽ, ഇത് സംസ്ഥാന ടൂറിസത്തിനും പ്രാദേശിക വ്യാപാരികൾക്കും വലിയ നേട്ടമാകുമെന്നതാണ് പൊതുവായ വിലയിരുത്തൽ.

Hot Topics

Related Articles