കായംകുളം :അമൃതാനന്ദമയി ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണ്. ലോകം ആദരിക്കുന്ന അമ്മയെയാണ് സംസ്ഥാന സർക്കാർ ആദരിച്ചത് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.അമൃതാനന്ദമയിയെ ആദരിച്ചതിനെ ചുറ്റിപ്പറ്റിയ വിവാദങ്ങൾക്കു പിന്നാലെയാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. “അമ്മയെ ചുംബിച്ചതിൽ എന്താണ് തെറ്റ്? അമ്മ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് ആദരിച്ചത്. അമ്മ എല്ലാവരെയും ചുംബിക്കും. തന്നെയും ചുംബിച്ചു. അത് എന്റെ അമ്മ തന്നെപോലെ കണ്ടു” – മന്ത്രി വ്യക്തമാക്കി.അമൃതാനന്ദമയിയെ ദൈവമെന്നോ മറ്റോ താൻ വിശേഷിപ്പിച്ചിട്ടില്ലെന്നും സജി ചെറിയാൻ വ്യക്തമാക്കി. “അവർ ദൈവമാണോ അല്ലയോ എന്നത് എന്റെ വിഷയമല്ല. ഞാൻ അമ്മയ്ക്ക് ഷാൾ ഇട്ടിട്ട് ഉമ്മ നൽകി. അമ്മയുടെ സ്ഥാനത്ത് നിൽക്കുന്ന ഒരാളോട് ഉമ്മ കൊടുത്തത് പലർക്കും സഹിക്കാൻ കഴിയുന്നില്ല” – സാംസ്കാരിക മന്ത്രി കൂട്ടിച്ചേർത്തു.
അമൃതാനന്ദമയി ആദരിക്കപ്പെടേണ്ട വ്യക്തിത്വം: മന്ത്രി സജി ചെറിയാൻ


