കുമാരനല്ലൂർ :കുമാരനല്ലൂർ തൃക്കാർത്തിക തിരുവുത്സവത്തോടനുബന്ധിച്ച് നൽകുന്ന ദേവീ കാർത്ത്യായനി പുരസ്കാരം 2025, പ്രശസ്ത മേളവാദ്യവിശാരദൻ ക്ഷേത്രവാദ്യശ്രീ കുടമാളൂർ മുരളീധരന്.കുമാരനല്ലൂരമ്മയുടെ ഏറ്റവും ശ്രേഷ്ഠമായ പുരസ്കാരമായി കണക്കാക്കപ്പെടുന്ന ഈ ബഹുമതി, അദ്ദേഹത്തിന്റെ കലാപ്രവാഹത്തിന് പുതുവഴിത്തിരിവും പ്രചോദനവുമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.ദേവീ ചിത്രം ആലേഖനം ചെയ്ത സ്വർണ്ണമുദ്ര, ഫലകം, പൊന്നാട എന്നിവയാണ് പുരസ്കാരത്തിൽ ഉൾപ്പെടുന്നത്. നവംബർ 26-ാം തീയതി ബുധനാഴ്ച വൈകീട്ട് നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ ദേവസ്വം ഭരണാധികാരി പുരസ്കാരം സമ്മാനിക്കും
Advertisements

