ഒക്ടോബർ മൂന്നിലെ ഭാരത് ബന്ദ് കേരളത്തിലും ബാധകമോ..? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതിക്കെതിരെ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് ഒക്ടോബർ 3-ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ബന്ദ് ആചരിക്കുക.ബന്ദ് സമാധാനപരമായിരിക്കുമെന്ന് ബോർഡ് നേതാക്കൾ വ്യക്തമാക്കി. “സേവ് വഖഫ്, സേവ് കോൺസ്റ്റിറ്റ്യൂഷൻ” കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നത്. ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങളും ഒഴികെ കടകളും വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും അടച്ചിടണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.കേരളത്തിൽ ബന്ദിന് എത്രത്തോളം പിന്തുണ ലഭിക്കുമെന്നത് വ്യക്തമല്ല. വിവിധ സാമൂഹിക-രാഷ്ട്രീയ വിഭാഗങ്ങളുടെ പിന്തുണ തേടിയിട്ടുണ്ടെങ്കിലും, സംസ്ഥാനത്ത് ബന്ദിന്റെ വ്യാപ്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

Advertisements

Hot Topics

Related Articles