കോട്ടയം:ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ രംഗകലാ വിഭാഗമായ കലാദർശന അക്കാദമിയിൽ വിദ്യാരംഭം പ്രമാണിച്ച് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ കലാവിഭാഗങ്ങളിൽ പുതിയ ബാച്ചുകൾ ആരംഭിച്ചു.പുതുപ്പള്ളി ദർശന സി.എം.ഐ. ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ജോൺസെൻ പി.വി. ചടങ്ങ് ഉദ്ഘാടനം ചെയ്തു.വയലിൻ, തബല, ഓർഗൺ, ഗിറ്റാർ, വീണ തുടങ്ങിയ വാദ്യകലകൾക്കൊപ്പം ഭരതനാട്യം, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം, ലളിത സംഗീതം, ബ്രേക്ക് ഡാൻസ്, സിനിമാറ്റിക് ഡാൻസ്, സെമിക്ലാസ്സിക്കൽ ഡാൻസ്, ഡ്രോയിങ് ആൻഡ് പെയിന്റിംഗ്, കരാട്ടെ തുടങ്ങി വൈവിധ്യമാർന്ന കലാപാഠങ്ങളാണ് അക്കാദമി ഒരുക്കിയിരിക്കുന്നത്.കലാപ്രതിഭകൾക്ക് വളർച്ചയ്ക്കും പരിശീലനത്തിനും വേണ്ട എല്ലാ സൗകര്യങ്ങളോടെയാണ് പുതിയ ബാച്ചുകൾ ആരംഭിച്ചതെന്ന് സംഘാടകർ അറിയിച്ചു.
Advertisements


