പാലക്കാട്: ഒൻപതുവയസ്സുകാരി ചികിത്സയ്‌ക്കെത്തിയതിന് പിന്നാലെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ ചികിത്സാപിഴവെന്ന ആരോപണം ആരോഗ്യവകുപ്പ് തള്ളി. സംഭവം അപൂർവമായി സംഭവിക്കാവുന്ന ഒന്നാണെന്നും ചികിത്സാ പ്രോട്ടോക്കോൾ പൂർണമായി പാലിച്ചതാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.പ്ലാസ്റ്റർ ഇടുന്നതിൽ വീഴ്ചയുണ്ടായെന്ന ആരോപണവും ആശുപത്രി നിഷേധിച്ചു. “പ്ലാസ്റ്റർ ഇട്ടതിന് ശേഷം ആവശ്യമായ നിർദേശങ്ങൾ നൽകിയിരുന്നു. ചെയ്യാൻ കഴിയുന്ന എല്ലാ ചികിത്സയും സമയബന്ധിതമായി ചെയ്തുവെന്നും ചികിത്സയിൽ ഒരു തരത്തിലും വീഴ്ച ഉണ്ടായിട്ടില്ല,” എന്നാണ് ഓർത്തോ വിഭാഗം മേധാവിയും ആശുപത്രി സൂപ്രണ്ടും മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം, ഡോക്ടർമാരുടെ വാദം തള്ളി കുട്ടിയുടെ അമ്മ പ്രസീത പ്രതികരിച്ചു. “കൈ മുറിക്കേണ്ട സാഹചര്യമുണ്ടെന്ന് ആദ്യം പറഞ്ഞിരുന്നില്ല. കുട്ടിക്ക് വേദനയുണ്ടെന്ന കാര്യം പറഞ്ഞപ്പോൾ, ‘ഒടിഞ്ഞാൽ വേദനയുണ്ടാകും’ എന്നായിരുന്നു മറുപടി,” എന്നാണ് അവർ ആരോപിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും ആശുപത്രി അധികൃതർ സ്വാഗതം ചെയ്യുമെന്ന നിലപാടും വ്യക്തമാക്കിയിട്ടുണ്ട്.


