പാലക്കാട്: വിവാദങ്ങൾക്കു പിന്നാലെ ആദ്യമായി പൊതു വേദിയിലെത്തി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള പുതിയ എസി സീറ്റർ ബസ് സർവീസിനാണ് രാഹുൽ ഉദ്ഘാടനം നിർവഹിച്ചത്.രാത്രി 8.30ഓടെ നടന്ന ചടങ്ങിൽ രാഹുൽ പങ്കെടുത്തപ്പോൾ വലിയ തോതിൽ യാത്രക്കാരും നാട്ടുകാരും സന്നിഹിതരായിരുന്നു. ബിഎംഎസ്, സിഐടിയു നേതാക്കൾക്ക് പരിപാടിയെക്കുറിച്ച് മുൻകൂട്ടി വിവരം ലഭിച്ചിരുന്നെങ്കിലും ഡിവൈഎഫ്ഐയോട് അത് പങ്കുവെച്ചിരുന്നില്ലെന്നാണ് വിവരം.”പൊതുപരിപാടിയിൽ പങ്കെടുക്കുന്നത് അനുവദിക്കില്ല” എന്ന നിലപാടിൽ ഡിവൈഎഫ്ഐ ഉറച്ചുനില്ക്കുകയാണെന്നും, പരിപാടിയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി. റിയാസുദീൻ വ്യക്തമാക്കി.അതേസമയം, പരിപാടിക്കെതിരെ യുവമോർച്ചയും ബിജെപിയും പ്രതിഷേധിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും, യാതൊരു പ്രതിഷേധവും നടന്നില്ല.
ഉദ്ഘാടനശേഷം യാത്രക്കാരോടും പൊതുജനങ്ങളോടും സംവദിച്ച രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു,പാലക്കാട്ടുകാരുടെ ദീർഘകാല ആവശ്യമാണിത്. ഗതാഗതമന്ത്രിയുടെ ശ്രദ്ധയിൽ ആവർത്തിച്ച് വിഷയമുയർത്തിയതിന്റെ ഫലമായാണ് ഈ സർവീസ് ലഭ്യമായത്. അന്തർ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ സർവീസുകൾ കൂടി ഉടൻ ആരംഭിക്കും.”രാഹുൽ രാത്രി 8.50ന് ബസ് സ്റ്റാൻഡിലെത്തി, 9.20ന് മടങ്ങുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലക്കാട് ഡിപ്പോയിൽ നിന്നുള്ള ഈ ആദ്യ എസി സീറ്റർ ബസ്, അത്യാധുനിക സൗകര്യങ്ങളുള്ളതും പുഷ്ബാക്ക് സീറ്റുകളുള്ള 50 സീറ്റുകൾ അടങ്ങിയതുമാണ്. ബസ് പാലക്കാട്ട് നിന്ന് രാത്രി 9 മണിക്ക്, ബെംഗളൂരുവിൽ നിന്ന് 9.15ന് പുറപ്പെടും.യാത്രാചെലവ് ഞായറാഴ്ചകളിൽ 1171 ആയും മറ്റു ദിവസങ്ങളിൽ 900 ആയും നിശ്ചയിച്ചിട്ടുണ്ട്.ഡിപ്പോ എൻജിനീയർ എം. സുനിൽ, ജനറൽ കൺട്രോൾ ഇൻസ്പെക്ടർ സഞ്ജീവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

