ചങ്ങനാശ്ശേരി : ഡോ. ജോബിൻ എസ് കൊട്ടാരത്തെ കേരള കോൺഗ്രസ് ഹൈ പവർ കമ്മിറ്റിയിലേക്ക് പാർട്ടി ചെയർമാൻ പി. ജെ ജോസഫ് നോമിനേറ്റ് ചെയ്തു.
എസ്. ബി കോളേജ് വിദ്യാർത്ഥിയായിരിക്കെ കേരള സ്റ്റുഡന്റസ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയി ഇരുപത്തിയഞ്ചു വർഷം മുൻപ് രാഷ്ട്രീയ ജീവിതം ആരംഭിച്ച ഡോ. ജോബിൻ അമ്പത്തി ഏഴോളം പുസ്തകങ്ങളുടെ രചയിതാവും, സി. എൻ. എൻ ചേഞ്ച് മേക്കർ ഓഫ് ഇന്ത്യാ അവാർഡ് ജേതാവുമാണ്.
Advertisements
ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശിയാണ്. കൈരളി ടി. വി യിലെ അശ്വമേധം ഈ സീസണിലെ വിജയി കൂടിയാണ് ഡോ. ജോബിൻ എസ് കൊട്ടാരം.

