വിഴിഞ്ഞം :അന്താരാഷ്ട്ര തുറമുഖത്തിന് സമീപം ചരക്കുകപ്പൽ നിയന്ത്രണം തെറ്റി ആഴക്കടലിലേക്ക് ഒഴുകിപ്പോയി. കൊളംബോയിൽ നിന്നെത്തിയ ‘എം.വി. കൈമിയ II എന്ന വിദേശ കപ്പലിനാണ് അപകടം സംഭവിച്ചത്. എൻജിൻ തകരാറായതിനെത്തുടർന്നാണ് കപ്പൽ തുറമുഖപരിധി വിട്ട് ആഴക്കടലിലേക്ക് ഒഴുകിപ്പോയത്.27-ാം തീയതി രാത്രി കൊളംബോയിൽ നിന്ന് വിഴിഞ്ഞത്തേക്ക് എത്തിയ കപ്പൽ തുറമുഖത്തേക്ക് അടുപ്പിക്കുന്നതിന് ഊഴം കാത്തുകിടക്കുകയായിരുന്നു. ഈ സമയത്താണ് കപ്പലിന്റെ മൂന്ന് ജനറേറ്ററുകളിൽ രണ്ടെണ്ണത്തിന്റെ പ്രവർത്തനം പൂർണമായും നിലച്ചത്.
ജീവനക്കാർ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ കപ്പലിന്റെ മുഖ്യ എൻജിനും തകരാറിലായി.28-ാം തീയതി രാവിലെയോടെ എൻജിൻ പൂർണമായും പ്രവർത്തനരഹിതമായതോടെ, നിയന്ത്രണം നഷ്ടപ്പെട്ട കപ്പൽ തുറമുഖപരിധിക്ക് പുറത്തേക്ക് ഒഴുകി. ശക്തമായ കടലൊഴുക്കിൽ പെട്ട കപ്പൽ തമിഴ്നാട് നാഗർകോവിൽ തീരത്തേക്കുള്ള ആഴക്കടലിലേക്കാണ് നീങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടൽസുരക്ഷാ വിഭാഗം, തുറമുഖ അതോറിറ്റി, തീരരക്ഷാസേന എന്നിവയുടെ നേതൃത്വത്തിൽ കപ്പലിന്റെ നിലപാട് നിരീക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം.


