പ്രമേഹമുണ്ടെങ്കിലും ഇനി ചോറ് കഴിക്കാം; അതിനുള്ള വഴിയിതാ; വിദഗ്ദ്ധര്‍ പറയുന്നു

ഹെൽത്ത് ഡെസ്ക്: മലയാളികളുടെ പ്രധാന ഭക്ഷണമായ ചോറ്, പ്രമേഹരോഗികള്‍ പലപ്പോഴും ഒഴിവാക്കാറുള്ളതാണ്. കാരണം, ചോറ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുമെന്ന ഭയം. എന്നാല്‍ പ്രമേഹരോഗികള്‍ക്ക് ആശ്വാസകരമായ വിവരങ്ങളുമായാണ് പുതിയൊര് പഠനം എത്തിയിരിക്കുന്നത്.‘ന്യൂട്രീഷൻ ആൻഡ് ഡയബറ്റിസ്’ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്‌, അരി ഒരു പ്രത്യേക രീതിയില്‍ വേവിച്ച് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് കണ്ടെത്തല്‍.

Advertisements

വേവിച്ച ചോറ് 24 മണിക്കൂര്‍ തണുപ്പിച്ച്‌ പിന്നീട് വീണ്ടും ചൂടാക്കി കഴിച്ചാല്‍, പുതിയതായി വേവിച്ച ചോറിനേക്കാള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറവായിരിക്കും എന്ന് പഠനം വ്യക്തമാക്കുന്നു.32 പേരെ ഉള്‍പ്പെടുത്തിയാണ് ഈ പരീക്ഷണം നടത്തിയത്. പരീക്ഷണത്തില്‍ പങ്കെടുത്തവർ വ്യത്യസ്ത ദിവസങ്ങളിൽ പുതിയതായി വേവിച്ച ചോറും തണുപ്പിച്ച്‌ വീണ്ടും ചൂടാക്കിയ ചോറും കഴിച്ചു. ഇതില്‍, തണുപ്പിച്ച്‌ വീണ്ടും ചൂടാക്കിയ ചോറ് കഴിച്ചവരില്‍ ഗ്ലൂക്കോസ് അളവ് കുറവായതായി കണ്ടെത്തി.അന്നജത്തില്‍ ഉണ്ടാകുന്ന മാറ്റം പ്രധാന കാരണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചോറ് തണുപ്പിക്കുമ്പോള്‍ അതിലെ അമിലോസ്, ആമിലോപെക്റ്റിൻ എന്നീ അന്നജ തന്മാത്രകള്‍ പ്രതിരോധശേഷിയുള്ള രൂപത്തിലേക്ക് മാറുന്നു. ഈ രൂപത്തിലുള്ള അന്നജം ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും രക്തത്തില്‍ ഗ്ലൂക്കോസ് പതുക്കെ കലരുകയും ചെയ്യുന്നു. ഫലമായി, രക്തത്തിലെ പഞ്ചസാര അളവ് നിയന്ത്രിതമാവുന്നു.എന്നാല്‍, ഈ രീതി പിന്തുടരുമ്പോള്‍ ജാഗ്രത അനിവാര്യമാണ്. പഠനത്തില്‍ പങ്കെടുത്തവരില്‍ മൂന്നു പേരില്‍ ഗ്ലൂക്കോസ് അളവ് അമിതമായി കുറഞ്ഞ് ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥ അനുഭവപ്പെട്ടിരുന്നു. അതിനാല്‍ ടൈപ്പ് 1 പ്രമേഹമുള്ളവര്‍ ഈ രീതി സ്വീകരിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇത്തരത്തിലുള്ള ഭക്ഷണക്രമ മാറ്റങ്ങള്‍ നടത്താവൂ എന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Hot Topics

Related Articles