ലോക റെഡിയോഗ്രഫി ദിനാചരണം: സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും റേഡിയോളജി ഉപകരണങ്ങളുടെ പ്രദർശനവും നവംബർ ഏഴ് വെള്ളിയാഴ്ച കോട്ടയം തിരുനക്കര മൈതാനത്ത്

കോട്ടയം: ലോക റെഡിയോഗ്രഫി ദിനാചരണത്തിന്റെ ഭാഗമായി ഏറ്റുമാനൂർ മാഞ്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലുള്ള സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും റേഡിയോളജി ഉപകരണങ്ങളുടെ പ്രദർശനവും നവംബർ ഏഴ് വെള്ളിയാഴ്ച കോട്ടയം തിരുനക്കര മൈതാനത്ത് നടക്കും. രാവിലെ 09.30 ന് തിരുനക്കര മൈതാനത്ത് ചേരുന്ന സമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനും മുഖ്യാതിഥികളായി പങ്കെടുക്കും. ഇരുവരും ചേർന്ന് മെഡിക്കൽ ക്യാമ്പും പ്രദർശനവും ഉദ്ഘാടനം ചെയ്യും. മാഞ്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ്ങ് ഡയറക്ടർ ഹിൽഡാ വർഗീസ് യോഗത്തിൽ അധ്യക്ഷത വഹിക്കും. ഡോ.അരുൺകുമാർ കെ.എസ്, അബ്‌സല്യൂട്ട് ഡെന്റൽ ക്ലിനിക്കിലെ ഡോ.അനീഷ് ശെൽവൻ, ജാഗ്രത ന്യൂസ് ലൈവ് ചീഫ് എഡിറ്റർ രാകേഷ് കൃഷ്ണ, മൾട്ടി ചെക്ക് സ്‌പെഷ്യാലിറ്റി ലാബിലെ ജൂബി ജേക്കബ് എന്നിവർ ആശംസ അർപ്പിക്കും. മാഞ്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് റേഡിയോളജി വിഭാഗം എച്ച്.ഒ.ഡി അനു മനോജ് സ്വാഗതവും , വൈസ് പ്രിൻസിപ്പലും ഒപ്‌ട്രോമെട്രി വിഭാഗം എച്ച്.ഒ.ഡി സിനിറ്റ സാന്റി നന്ദിയും പറയും. മാഞ്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ലാബ് ഉപകരണങ്ങളുടെ മോഡലുകൾ പ്രദർശനത്തിലുണ്ടാകും. ഒപ്‌ട്രോമെട്രിക്‌സ് വിഭാഗത്തിലെ ഉപകരണങ്ങൾ അഗർവാൾസ് ഐ ഹോസ്പിറ്റൽ പ്രദർശിപ്പിക്കും. ശബ്ദ ഹിയറിംങ് എയ്ഡ് സെന്ററിന്റെയും അഗർവാൾസ് ഐ ഹോസ്പിറ്റലിന്റെയും. മൾട്ടി ചെക്ക് സ്‌പെഷ്യാലിറ്റി ലാബിന്റെയും നേതൃത്വത്തിൽ മെഗാ വൈദ്യ പരിശോധനാ ക്യാമ്പ് നടത്തും. ഡോ. അരുൺകുമാറിൻ്റെ സേവനം മൂന്ന് മണി വരെ ക്യാമ്പിൽ ലഭ്യമാണ്.

Advertisements

Hot Topics

Related Articles