ന്യൂസ് ഡെസ്ക്: മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയുന്ന പോലെയാണ് ചെമ്പരത്തിയുടെ കാര്യങ്ങൾ. നിരവധി ഗുണങ്ങളുള്ള പുഷ്പമാണ് ചെമ്പരത്തി.പക്ഷേ പലർക്കും അതിന്റെ ഗുണമറിയില്ല. ചെമ്ബരത്തിയുടെ ഇലയും പൂവും ഇടിച്ചു പിഴുഞ്ഞുണ്ടാക്കുന്ന താളി പതിവായി ഉപയോഗിക്കുന്നത് തലയിലെ താരൻ അകറ്റാൻ ഫലപ്രദമാണ്.ആന്തോസയാനിൻ എന്ന ആന്റി-ഓക്സിഡന്റിന്റെ സാന്നിധ്യമാണ് ചെമ്ബരത്തിക്ക് കടുത്ത നിറം നല്‍കുന്നത്. ഇത് രോഗപ്രതിരോധ ശേഷി കൂട്ടാനും വിട്ടുമാറാത്ത പല രോഗങ്ങളെയും ചെറുക്കാൻ സഹായിക്കുന്നു. ഇവ ഫ്രീ-റാഡിക്കല്‍ മൂലം കോശങ്ങളിലുണ്ടാകുന്ന നാശത്തെ ചെറുക്കാൻ സഹായിക്കും.ഇതില്‍ അടങ്ങിയ വിറ്റാമിൻ ഡി ചർമസംരക്ഷണത്തിന് ഗുണകരമാണ്. ഇത് ശരീരത്തിലെ കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ ഇവ ചർമത്തിന്റെ വീക്കം കുറയ്ക്കാനും സഹായിക്കും.കരളില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന ലിവർ സിറോസിസ് പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.
ഇതിന്റെ ആന്റി ഓക്‌സിഡന്റ് ഗുണം കൊഴുപ്പു നീക്കാൻ സഹായിക്കുന്നു.ഉഷ്ണ രോഗം, രക്തസ്രാവം, അസ്ഥി സ്രാവം, ശുക്ല വീര്യവർദ്ധന, ശരീര സൗന്ദര്യം എന്നിവയ്‌ക്കെല്ലാം ചെമ്ബരത്തി ഗുണകരമാണ്. തേനില്‍ ചാലിച്ച് ചെമ്ബരത്തി പൂവ് കഴിക്കുന്നത് ശരീര സൗന്ദര്യത്തിന് നല്ലതാണ്. തലമുടിക്ക് കറുപ്പും, വളർച്ചയും കൂട്ടുന്നതിന് ചെമ്ബരത്തി പൂവും ഇലയും ചേർത്ത് എണ്ണ മുറുക്കി തേക്കുന്നത് നല്ലതാണ്. ചെമ്ബരത്തി യുടെ ഉപയോഗം വഴി പ്രായ കൂടുതല്‍ മൂലമുള്ള പ്രശനങ്ങള്‍ തടഞ്ഞ് ആയുർദൈർഘ്യം കൂട്ടുവാൻ സഹായിക്കുന്നു.


