ബിഹാർ തിരഞ്ഞെടുപ്പ്:ബിഹാറിൽ എൻഡിഎ തീപ്രളയം; താമര വീണ്ടും വിരിയുന്നുമെന്ന സൂചനയോടെ ഇന്ത്യാ സഖ്യം പിന്നിൽ

പട്‌ന: മഖാനയുടെ നാടായ ബിഹാറിൽ താമര വീണ്ടും വിരിയുമെന്ന സൂചനകൾ നൽകി ആദ്യഫലസൂചനകൾ. വോട്ടുചോരി അടക്കമുള്ള ഇന്ത്യാ സഖ്യത്തിൻ്റെ പ്രചാരണം വിലപ്പോയില്ല. സ്ത്രീകൾക്കായുള്ള പദ്ധതികൾ എൻഡിഎയ്ക്ക് ഗുണം ചെയ്തു. എൻഡിഎ 161 സീറ്റുകളിൽ മുന്നേറുന്നു. 61 സീറ്റുകളിൽ ഇന്ത്യാ സഖ്യവും. എൻഡിഎ സഖ്യത്തിലെ ജെഡിയു വലിയ ഒറ്റക്കക്ഷിയായി 74 സീറ്റുകളിൽ മുന്നേറുന്നു.

Advertisements

ബിജെപി 72 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.ആർജെഡിയുടെ ബലത്തിലാണ് ഇന്ത്യാ സഖ്യം പിടിച്ചു നിൽക്കുന്നത്. കോൺഗ്രസിന് വലിയ തിരിച്ചടി നേരിട്ടു. ഇന്ത്യാ സഖ്യത്തിൻ്റെ ഉപമുഖ്യമന്ത്രി സ്‌ഥാനാർഥി മുകേഷ് സാഹ്‌നിക്കും പാർട്ടിക്കും തിരിച്ചടി നേരിട്ടു. എൻഡിഎയുടെ ഭാഗമായ ചിരാഗ് പാസ്വാനും നേട്ടമുണ്ടാക്കാനായില്ല. ഇന്ത്യാ സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്‌ഥാനാർഥി മുകേഷ് സാഹ്‌നിക്കും പാർട്ടിക്കും തിരിച്ചടി നേരിടുകയാണ്. എൻഡിഎയുടെ ഭാഗമായ ചിരാഗ് പാസ്വാനും നേട്ടമുണ്ടാക്കാനായില്ല.

Hot Topics

Related Articles