കുറിച്ചിത്താനം : പൂതൃക്കോവിൽ ക്ഷേത്രത്തിലെ ഏകാദശി ഉത്സവത്തിന് കൊടിയേറി. ഗുരുവായൂർ ഏകാദശി ദിനത്തിൽ പ്രധാന ഉത്സവം നടക്കുന്ന അപൂർവം ക്ഷേത്രമാണിത് വൃശ്ചിമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശി നാളിലാണ് ഗുരുവായൂർ ഏകാദശിക്ക് സമാനമായ പ്രാധാന്യമുള്ള ഏകാദശി ഉത്സവം നടക്കുന്നത് ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന ദശാവതാരം ചന്ദനം ചാർത്ത് ഏകാദശി നാളിൽ വിശ്വരൂപ ദർശനത്തോടെ സമാപിക്കും. ക്ഷേത്രം തന്ത്രി അനിൽ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്യത്തിൽ കൊടിയേറ്റ് നടന്നത്.
ഏഴാം ഉൽസവമായ ഡിസംബർ ഒന്നിനാണ് പ്രസിദ്ധമായ ഏകാദശി . രാവിലെ 8.30 മുതൽ 50 തിൽ പരം കലാകാരന്മാർ അണിനിരക്കുന്ന മേജർ സെറ്റ് പഞ്ചവാദ്യം നടക്കും ഉച്ചക്ക് 12 . 30 മുതൽ ഏകാദശിഊട്ട് വൈകുന്നേരം 5 മണി മുതൽ 101 ൽ പരം കലാകാരന്മാർ അണിനിരക്കുന്ന മേജർ സെറ്റ് പഞ്ചാരിമേളവും നടക്കും ‘ആറാട്ട് ദിനമായ ഡിസംബർ 2 ന് വൈകുന്നേരം 7 ന് മണ്ണയ്ക്കനാട് ജലാധിവാസ ഗണപതി ക്ഷേത്രത്തിലെ തീർത്ഥക്കുളത്തിൽ ആറാട്ട് നടക്കും രാത്രി 9 തിന് ആറാട്ട് എതിരേൽപ്പ് തുടർന്ന് ആൽത്തറമേളം വലിയ കാണിക്ക എന്നിവ നടക്കും


