മുട്ട അമിത വേവിക്കൽ ഒഴിവാക്കൂ, ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാം

ഹെൽത്ത് ഡെസ്ക്: പുഴുങ്ങിയ മുട്ട ഫ്രിഡ്ജില്‍ എത്ര നാള്‍ സൂക്ഷിക്കാം?മുട്ട പോഷക സമൃദ്ധമാണെന്നതില്‍ തർക്കമൊന്നുമില്ല, അല്ലെ? മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നവരും ഉണ്ട്. പ്രോട്ടീൻ, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയ പോഷകങ്ങളൊക്കെ അടങ്ങിയ ഒരു സമ്ബൂർണ്ണ ആഹാരമാണ് മുട്ട.അത് ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ട കാര്യമില്ല. അമിതമായി കഴിക്കരുത് എന്ന് മാത്രം. ദിവസം 1 മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം തന്നെ. എന്നാല്‍ പുഴുങ്ങിയ മുട്ട എത്ര സമയം വരെ കേടുകൂടാതെ സൂക്ഷിക്കാമെന്ന് അറിയാമോ?പുഴുങ്ങുമ്ബോള്‍ മുട്ടയുടെ പുറംതോടിനെ സംരക്ഷിക്കുന്ന പാളി നീക്കം ചെയ്യപ്പെടുന്നു. ഇത് ബാക്ടീരിയ ബാധയ്ക്കുള്ള സാധ്യത കൂട്ടുന്നു.

Advertisements

അതുകൊണ്ട്, ഇവ പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ കഴിക്കുന്നതാണ് ആരോഗ്യകരം. എന്നാല്‍ കേരളം പോലെ 32 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനിലയുള്ള പ്രദേശങ്ങളില്‍ ഒരു മണിക്കൂറിനുള്ളില്‍ കഴിക്കുന്നതാണ് നല്ലത്.അതില്‍ കൂടുതല്‍ നേരം ഇരിക്കണമെന്നുണ്ടെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ഒരാഴ്ച വരെ പുഴുങ്ങിയ മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈര്‍പ്പം തട്ടാതെയും മറ്റ് ഭക്ഷണങ്ങളുടെ ഗന്ധം കലരാതിരിക്കാനും എയര്‍ടൈറ്റ് ആയ പാത്രത്തില്‍ അടച്ചു സൂക്ഷിക്കുന്നതാണ് നല്ലത്. കൂടാതെ ഫ്രിഡ്ജില്‍ വയ്ക്കുമ്ബോള്‍ മുട്ടയുടെ തൊലി നീക്കം ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. തോട് കളഞ്ഞ മുട്ടയാണെങ്കില്‍ നനഞ്ഞ ഒരു പേപ്പര്‍ ടവല്‍ വെച്ച ശേഷം വായു കടക്കാത്ത ഒരു പാത്രത്തില്‍ അടച്ചു സൂക്ഷിക്കാം. മുട്ട ഫ്രീസറില്‍ വെയ്ക്കുന്നതും ഒഴിവാക്കണം. ഇത് മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും റബര്‍ പോലെ കട്ടിയുള്ളതാക്കും.എന്നാല്‍ അമിതമായി വേവിച്ച മുട്ട പെട്ടെന്ന് ചീത്തയാകാനുള്ള സാധ്യതയുണ്ട്. മുട്ടയില്‍ നിന്ന് സള്‍ഫറസ് അല്ലെങ്കില്‍ ചീഞ്ഞ ഗന്ധം ഉണ്ടായാല്‍ അത് മോശമായെന്നാണ് അർഥം.

കൂടുതല്‍ വേവിച്ച മുട്ടയില്‍ ചാരനിറമോ പച്ചയോ ഉള്ള മഞ്ഞക്കരു പ്രത്യക്ഷപ്പെടുന്നത് മുട്ട ചീത്തയായിപ്പോയെന്നത് സൂചിപ്പിക്കുന്നത്.മുട്ട അമിതമായി ചൂടാക്കരുത്മുട്ട അമിതമായി ചൂടാക്കുന്നത് മുട്ടയുടെ പോഷകമൂല്യം കുറയ്ക്കാനും കൊളസ്‌ട്രോള്‍ ഓക്‌സിസൈഡ് ചെയ്ത് ഓക്‌സിസ്റ്ററോള്‍ എന്ന സംയുക്തം ഉണ്ടാകാനും കാരണമാകും. ഈ സംയുക്തം ശരീരത്തില്‍ ഓക്‌സിഡേറ്റീവ് സമ്മര്‍ദവും വീക്കവും ഉണ്ടാക്കും. അതുകൊണ്ട് തന്നെ ഇത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. കൂടാതെ ഓക്‌സിസ്റ്ററോള്‍ രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടാനും രക്തധമനികളില്‍ കാഠിന്യമുണ്ടാക്കാനും കാരണമാകും.ഏഴ് മിനിറ്റ് മുതല്‍ 12 മിനിറ്റ് വരെയാണ് മുട്ട പുഴുങ്ങാൻ ആവശ്യമായ സമയം അതിന് മുകളിലേക്ക് പോകാതെ ശ്രദ്ധിക്കുക.

മുട്ട എങ്ങനെ സുരക്ഷിതമായി ഉണ്ടാക്കാം കുറഞ്ഞ ഊഷ്മാവില്‍ മുട്ട പാകം ചെയ്യാംമുട്ട അമിതമായി വേവിക്കുന്നത് ഒഴിവാക്കാംമുട്ടവിഭവങ്ങള്‍ ഉണ്ടാക്കുമ്ബോള്‍ പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് ഓക്‌സിഡേറ്റീവ് സമ്മര്‍ദം പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റി-ഓക്‌സിഡന്റുകള്‍ ഉണ്ടാക്കും.

Hot Topics

Related Articles