കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് രംഗം ഒരു പിടി കൗതുകങ്ങളുടെ കൂടി കാലമാണ്. കോട്ടയം – ഹരിപ്പാട് നഗരസഭ തിരഞ്ഞെടുപ്പുകളിലും സമാന രീതിയിൽ കൗതുകമുണ്ട്. കോട്ടയം നഗരസഭ 20 ആം വാർഡിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥിയും, ഹരിപ്പാട് നഗരസഭ വെട്ടുവേനിയിൽ (വാർഡ് 24) വാർഡിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയും തമ്മിലാണ് കൗതുകകരമായ ബന്ധം ഉള്ളത്. കോട്ടയം നഗരസഭ 20 ആം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി എസ്.ഗോപന്റെ ഭാര്യ വാണിയുടെ മാതാവാണ് ഹരിപ്പാട് നഗരസഭ 24 ആം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി. ഹരിപ്പാട് നഗരസഭ മുൻ കൗൺസിലറും എൻ.എസ്.എസ് കരയോഗം സെക്രട്ടറിയുമായ വി.കൃഷ്ണപിള്ളയുടെ ഭാര്യയായ ചന്ദ്രവല്ലിയമ്മയാണ് ഇക്കുറി ഹരിപ്പാട് നഗരസഭ വെട്ടുവേനി വാർഡിൽ മത്സരിക്കുന്നത്. എസ്.ഗോപകുമാറാകട്ടെ കോട്ടയം നഗരസഭയിൽ മുൻപ് രണ്ട് തവണ കൗൺസിലറായിട്ടുണ്ട്. സിഎംഎസ് കോളേജ് വിദ്യാർത്ഥി കൂടിയായിരുന്ന ഗോപൻ കോട്ടയം നഗരത്തിലെ രാഷ്ട്രീയ മേഘലയിലെ സജീവ സാന്നിധ്യമാണ്.
രണ്ടു ജില്ലകളിൽ തിരഞ്ഞെടുപ്പ് കുടുംബവിശേഷമാക്കി മരുമകനും ഭാര്യാമാതാവും..! കോട്ടയം നഗരസഭയും ഹരിപ്പാട് നഗരസഭയും തമ്മിലുള്ള തിരഞ്ഞെടുപ്പ് ബന്ധം എസ്.ഗോപകുമാറിലൂടെ


