നോൺ-വെജ്ജ് വിഭവങ്ങൾക്ക് മുകളിൽ നാരങ്ങനീര് ഒഴിക്കുന്നത് രുചിക്കു വേണ്ടിയല്ല; പിന്നിൽ ശാസ്ത്രീയ കാരണം

ന്യൂസ്‌ ഡെസ്ക് :കേരളക്കാർക്ക് നോൺ-വെജ്ജ് വിഭവങ്ങളോട് പ്രത്യേക പ്രിയമുണ്ട്. മികച്ച നോൺ-വെജ്ജ് ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളിലേക്ക് പോകാനും രുചിയന്വേഷിക്കുന്നവരുടെ എണ്ണം കുറവല്ല. ഇത്തരത്തിലുള്ള എല്ലാ ഭക്ഷണങ്ങളിലും പതിവായി കണ്ടുവരുന്ന ഒന്നാണ് ചെറിയൊരു നാരങ്ങക്കഷണം. വിഭവത്തിന് മുകളിൽ പിഴിഞ്ഞൊഴിക്കാൻ തന്നെയാണ് ഇത് നൽകുന്നത്.

Advertisements

എന്നാൽ നാരങ്ങനീര് ചേർക്കുന്നത് രുചി കൂട്ടാനാണോ? അതിന് പിന്നിൽ രുചിയേക്കാൾ വലുതായ ശാസ്ത്രമുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.വിഭവത്തിന്റെ ഫ്ലേവർ കൂട്ടുകയും രുചി ബാലൻസ്ഡ് ആക്കുകയും ചെയ്യുന്നതിന് നാരങ്ങനീര് സഹായിക്കുന്നുണ്ടെങ്കിലും, അതിനു പുറമെ ഇത് ദഹനത്തെ മെച്ചപ്പെടുത്തുന്ന ശക്തികൂടിയാണ്. നോൺ-വെജ്ജ് ഭക്ഷണങ്ങൾ സാധാരണയായി ദഹിക്കാൻ കുറച്ച് പ്രയാസമുള്ളതിനാൽ തന്നെയാണ് നാരങ്ങനീര് കൂടെ ചേർക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാരങ്ങനീരിലെ പ്രകൃതിദത്ത അസിഡിറ്റി ദഹനത്തിനു സഹായിക്കുന്ന എൻസൈമുകളുടെ ഉത്പാദനം ഉത്തേജിപ്പിക്കുമെന്ന് ഭക്ഷണശാസ്ത്ര വിദഗ്ധർ പറയുന്നു. ഇതോടെ പോഷകങ്ങളുടെ ആഗിരണം വേഗത്തിലാകുകയും ഭക്ഷണത്തോടൊപ്പം കഴിക്കുമ്പോൾ ദഹനക്കേട്, വയറ്റുവീർക്കൽ തുടങ്ങിയ പ്രശ്നങ്ങൾ കുറയുകയും ചെയ്യും.

കൂടാതെ ആമാശയത്തിലെ ആസിഡിന്റെ നില ശരിയായി നിലനിർത്താനും നാരങ്ങനീര് സഹായിക്കുന്നു.നാരങ്ങയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും നിർജ്ജലീകരണം തടയുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു. നോൺ-വെജ്ജ് ഭക്ഷണം കഴിച്ചശേഷം ഉണ്ടാകുന്ന ക്ഷീണം കുറയ്ക്കാനും നാരങ്ങനീര് സഹായകരമാണ്.

Hot Topics

Related Articles