ഞാൻ യുഡി എഫിലേക്കിക്കില്ല:കത്ത് നൽകിയിട്ടുണ്ടെങ്കിൽ പുറത്തുവിടട്ടെ’:യുഡിഎഫ് അസോസിയേറ്റ് അംഗത്വ വാർത്തയിൽ മറുപടിയുമായി വിഷ്ണുപുരം ചന്ദ്രശേഖരൻ

തിരുവനന്തപുരം:യുഡിഎഫിലേക്ക് ചേരുമെന്ന വാർത്തകൾ നിഷേധിച്ച് കാമരാജ് കോൺഗ്രസ് നേതാവും എൻഡിഎ വൈസ് ചെയർമാനുമായ വിഷ്ണുപുരം ചന്ദ്രശേഖരൻ. യുഡിഎഫുമായി ചേർക്കൽ സംബന്ധിച്ച് യാതൊരു രാഷ്ട്രീയ ചർച്ചകളും നടന്നിട്ടില്ലെന്നും, യുഡിഎഫിൽ ചേരാൻ കത്ത് നൽകിയിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കത്ത് നൽകിയിട്ടുണ്ടെങ്കിൽ അത് പൊതുജനങ്ങൾക്ക് മുന്നിൽ പുറത്തുവിടാൻ യുഡിഎഫ് നേതൃത്വത്തെ അദ്ദേഹം വെല്ലുവിളിച്ചു.ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിൽ പി.വി. അൻവറിന്റെ തൃണമൂൽ കോൺഗ്രസിനും സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിക്കും വിഷ്ണുപുരം ചന്ദ്രശേഖരൻ നയിക്കുന്ന കാമരാജ് കോൺഗ്രസിനും അസോസിയേറ്റ് അംഗത്വം നൽകാൻ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

Advertisements

രേഖാമൂലം അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് വിഷ്ണുപുരം ചന്ദ്രശേഖരൻ വാർത്താസമ്മേളനം വിളിച്ച് പ്രതികരിച്ചത്. “ഈ വാർത്ത മാധ്യമങ്ങളിലൂടെയാണ് ഞാൻ അറിഞ്ഞത്. ഞാൻ എൻഡിഎയുടെ വൈസ് ചെയർമാനാണ്. 14 വയസ് മുതൽ ഇന്നുവരെയും ഞാൻ ആർഎസ്എസ് സ്വയംസേവകനാണ്,” അദ്ദേഹം പറഞ്ഞു.ബിജെപിയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന ചില അതൃപ്തികൾ പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പരിഹരിച്ചതായും അദ്ദേഹം വ്യക്തമാക്കി. കാമരാജ് കോൺഗ്രസും വിഎസ്ഡിപിയും (VSDP) രണ്ട് വ്യത്യസ്ത സംഘടനകളാണെന്നും, യുഡിഎഫിന് അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ അത് വി.ഡി. സതീശൻ പുറത്തുവിടണമെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ വിഷയത്തിൽ യുഡിഎഫ് നേതാക്കളുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “രമേശ് ചെന്നിത്തലയും തിരുവഞ്ചൂർ രാധാകൃഷ്ണനും വി.ഡി. സതീശനും എന്നോട് തൃപ്തനാണോ എന്ന് ചോദിച്ചിരുന്നു. ഞാൻ തൃപ്തനല്ലെന്ന് പറഞ്ഞിട്ടുണ്ട്. അത് ഇടത് നേതാക്കളോടും തുറന്നു പറഞ്ഞതാണ്,” അദ്ദേഹം വ്യക്തമാക്കി.താൻ അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് വി.ഡി. സതീശൻ പറയുന്നതെന്നും, അത്തരമൊരു കത്ത് ഉണ്ടെങ്കിൽ അത് പുറത്തുവിടട്ടെയെന്നും അദ്ദേഹം ആവർത്തിച്ചു. പത്ത് വർഷം മുൻപ് മുന്നണിയിൽ ഉൾപ്പെടുത്താമെന്ന് പറഞ്ഞ് ബെന്നി ബഹനാൻ കത്ത് നൽകിയിരുന്നുവെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.

Hot Topics

Related Articles