പരാതി നൽകി മടങ്ങുംവഴി ആക്രമണം:ആലപ്പുഴയിൽ യുവതിയെയും മകളെയും കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

ആലപ്പുഴ:ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയിൽ യുവതിയെയും മകളെയും കത്തി ഉപയോഗിച്ച്‌ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. തൃക്കുന്നപ്പുഴ പതിയാങ്കര തറയിൽ മോനിഷ് (46) എന്നയാളെയാണ് പൊലീസ് അറസ്റ്റുചെയ്തത്.കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പ്രതിയുടെ നിരന്തര ശല്യം മൂലം വിഷമിച്ച യുവതി മകളോടൊപ്പം തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയിരുന്നു. പരാതി നൽകി മടങ്ങുന്നതിനിടെയാണ് റോഡിൽ കാത്തുനിന്ന പ്രതി ഇരുവരെയും ആക്രമിച്ചത്.

Advertisements

തൃക്കുന്നപ്പുഴ ശ്രീധർമ്മ ശാസ്താക്ഷേത്രത്തിന് മുന്നിൽ വെച്ചായിരുന്നു ആക്രമണം. യുവതിയുമായി വാക്കുതർക്കമുണ്ടായതിനു പിന്നാലെ മോനിഷ് കത്തി ഉപയോഗിച്ച് യുവതിയുടെ കാലിൽ കുത്തുകയായിരുന്നു. യുവതിയെ വീണ്ടും ആക്രമിക്കാൻ ശ്രമിച്ചപ്പോള്‍ തടയാൻ ശ്രമിച്ച മകളുടെ കൈക്കും കുത്തേറ്റതായി പൊലീസ് വ്യക്തമാക്കി.ഇരുവരെയും നാട്ടുകാർ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം ഔദ്യോഗികമായി അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി മോനിഷിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Hot Topics

Related Articles