ശബരിമല സ്വർണ്ണക്കൊള്ള കേസ്;മുഖ്യ തന്ത്രി കണ്ഠർ രാജീവർ റിമാൻഡിൽ

കൊല്ലം:ശബരിമല സന്നിധാനത്തിലെ സ്വർണ്ണക്കട്ടിളപ്പാളി മോഷണക്കേസിൽ മുഖ്യ തന്ത്രി കണ്ഠർ രാജീവറെ കോടതി റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതിയാണ് നടപടി സ്വീകരിച്ചത്. ഈ മാസം 23 വരെ തന്ത്രിയെ റിമാൻഡിൽ വെക്കാനാണ് കോടതി ഉത്തരവിട്ടത്.സ്വർണ്ണക്കട്ടിളപ്പാളി കടത്തിയതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലും, ആചാരലംഘനത്തിന് ഒത്താശ ചെയ്തതിലും തന്ത്രിക്ക് പങ്കുണ്ടെന്ന അന്വേഷണസംഘത്തിന്റെ കണ്ടെത്തലിനെ തുടർന്നാണ് റിമാൻഡ് നടപടി.കോടതിയിൽ ഹാജരാക്കിയ തന്ത്രിയുടെ ജാമ്യാപേക്ഷ ഈ മാസം 13-ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് തന്ത്രിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രത്യേക അപേക്ഷ സമർപ്പിക്കണമെന്ന് കോടതി നിർദ്ദേശം നൽകി.

Advertisements

Hot Topics

Related Articles