മുണ്ടക്കയത്ത് ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു; മരിച്ചത് കൂട്ടിക്കൽ സ്വദേശി 

കോട്ടയം:  മുണ്ടക്കയം-കൂട്ടിക്കൽ പാതയിൽ സ്വകാര്യ ബസിടിച്ചു കാൽനടയാത്രികൻ മരിച്ചു. കൂട്ടിക്കൽ പള്ളിവാതുക്കൽ അബ്ബാസ് (55) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 7.45-ഓടെ മുണ്ടക്കയം സിവ്യൂ കവലയിലായിരുന്നു അപകടം. കൂട്ടിക്കൽ ഭാഗത്തുനിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്  അബ്ബാസിനെ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാരും യാത്രക്കാരും ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisements

Hot Topics

Related Articles