വൈക്കം: വൈക്കം കിഴക്കേ നട ക്ഷീര വൈകുണ്ഠപുരം പാർത്ഥസാരഥി ക്ഷേത്രത്തിലെ ഉൽസവം കൊടികയറി ആരംഭിച്ചു. തന്ത്രി നാഗമ്പുഴി മന ഹരിഗോവിന്ദൻ നമ്പൂതിരി, മേൽശാന്തി വടശ്ശേരി നില കണ്ഠൻ നമ്പൂതിരി എന്നിവർ കൊടിയേറ്റിന് കാർമ്മികത്വം വഹിച്ചു. കൊടിക്കൂറയും കൊടികയറും ക്ഷേത്രനടയിൽ സമർപ്പിക്കുന്ന ചടങ്ങും നടന്നു.മെയ് 19 ന് നടക്കുന്ന ആറാട്ടോടെ ഉൽസവം സമാപിക്കും. ക്ഷേത്ര ഭാരവാഹികളായ ബി.ജയകുമാർ ,രാധകൃഷ്ണൻ നായർ കുന്നത്ത്, രാജേന്ദ്ര ദേവ് വൈശാഖ്, ഇ.കെ. പ്രതാപൻ, ആർ.രവിന്ദ്രനാഥൻ നായർ, കെ.ജി.രാജലക്ഷ്മി, ശ്രീകുമാരി . യു. നായർ , ജയകുമാർ കൗസ്തഭം കെ.ഡി. സന്തോഷ്, അനിൽകുമാർ കാർത്തിക, ടി.വി. മോഹനൻ നായർ , വി. ബി. ശിവ പ്രസാദ്, ഗോപകുമാർ ,രാധാകൃഷ്ണൻ , ടി.കെ.രാജേന്ദ്രൻഎന്നിവർ കൊടിയേറ്റ് ചടങ്ങിന് നേതൃത്വം നല്കി.
15 ന് രാവിലെ 9.30 ന് കലശാഭിഷേകം 12 ന് അന്നദാനം വൈകിട്ട് 5.30 ന് ഭക്തി ഗാനസുധ 6.45 നും 7.15 നും തിരുവാതിര 7.45 ന് ഭജൻസ്
16 ന് രാവിലെ 9.30 ന് കലശാഭിഷേകം 12 ന് അന്നദാനം വൈകിട്ട് 5.30 ന് ഭജൻസ് 6.30 ന് ശ്രീകൃഷ്ണസ്തുതികൾ 7 ന് നൃത്തനൃത്യങ്ങൾ
നാളെ (16-5-26) സന്താനഗോപാലം കഥകളി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്ഷേത്രത്തിലെ ഉൽസവത്തിന്റെ ഭാഗമായി കലാമണ്ഡപത്തിൽ സന്താനഗോപാലം കഥകളി അരങ്ങേറും.
വൈക്കം കലാശക്തി സ്കൂൾ ഓഫ് ആർട്സ് അവതരിപ്പിക്കുന്ന കഥകളി രാത്രി 8 നാണ്. കലാശക്തി ശ്രീ ജ്യോതി, പള്ളിപ്പുറം സുനിൽ ,കലാമണ്ഡലം ശ്രീകുമാർ പള്ളിപ്പുറം ജയ ശങ്കർ, കലാശക്തി ശരത് എന്നിവർ ശ്രീകൃഷ്ണൻ, അർജുനൻ , ബ്രാഹ്മണൻ, ബ്രാഹ്മണപത്നി, വൃദ്ധ എന്നിവരുടെ വേഷത്തിൽ അരങ്ങെത്തെത്തും. കലാമണ്ഡലം ബാബു നമ്പൂതിരി, വൈക്കം വിഷ്ണു ദേവ് എന്നിവർ സംഗീതവും കലാമണ്ഡലം ഹരികൃഷ്ണൻ ചെണ്ടയും കലാനിലയം മനോജ് മദ്ദളവും അനുരാജ് , കലാമണ്ഡലം ഹരികൃഷ്ണൻ എന്നിവർ ചുട്ടിയുമായി പിന്നണിയിൽ പ്രവർത്തിക്കും


