കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 30 ശനിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 30 ശനിയാഴ്ച വൈദ്യുതി മുടങ്ങും. കൊല്ലപ്പള്ളി സെക്ഷനിൽ രാവിലെ 9 മുതൽ 2 വരെ പ്രവിത്താനം എം.കെ.എം ഹോസ്പിറ്റൽ  ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട്  കാഞ്ഞിരമറ്റം ആലുങ്കൽത്തകിടി ഭാഗങ്ങൾ പകൽ 9.00 മുതൽ 2.00 വരെ വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 09:00 മുതൽ 01:00 വരെ   വെള്ളിലപ്പള്ളി പാലം  ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഗുരുമന്ദിരം, കൊട്ടാരംടെംപിൾ, വേലംകുളം, ഷാപ്പുംപടി, മാന്നാനം പോസ്റ്റ്‌ ഓഫീസ്, സർഗ്ഗഷേത്ര, ഐശ്വര്യ റബ്ബഴ്സ്, മറ്റപ്പള്ളി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ രാവിലെ  9:00  മുതൽ വൈകുന്നേരം  5:00 വരെ  ഭാഗികമായി വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മൈലാടിപ്പടി, കുന്നേപീടിക, കാട്ടാംകുന്ന്, കണ്ണംകുളം, ഓന്തുരുട്ടി എന്നീ ഭാഗങ്ങളിൽ  രാവിലെ  9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles