കോട്ടയം: ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രത്തിൽ ആശാ വർക്കറെ (എൻഎച്ച്എം) നിയമിക്കുന്നു. 25- 45 വയസ് പ്രായവും പ്രവൃത്തി പരിചയവുമുള്ള നഗരസഭ പതിനൊന്നാം വാർഡിലെ സ്ഥിരതാമസക്കാരായ വിവാഹിതരായ സ്ത്രീകൾക്ക് അപേക്ഷിക്കാം. യോഗ്യത, ((10 ക്ലാസ്സ് പാസ്) പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ജൂൺ 12 രാവിലെ 10.30ന് ഈരാറ്റുപേട്ട നഗരസഭയിൽ ഹാജരാകണം.
Advertisements


