കോട്ടയം : ഗിരീഷ് കൗസ്തുഭത്തിൻ്റെ “ആദ്യത്തെ ആരാമം” എന്ന കവിത സമാഹാരത്തിന് നവ പ്രതിഭ സാഹിത്യ വേദിയുടെ വയലാർ രാമവർമ്മ സാഹിത്യശ്രീ പുരസ്കാരം ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ചലച്ചിത്ര നടനും സാഹിത്യകാരനുമായ കൊല്ലം തുളസി, തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ്മ സാഹിത്യകാരി ലേഖ പ്രസാദ് എന്നിവർ ചേർന്ന് രചയിതാവ് ഗിരീഷ് കൗസ്തുഭത്തിന് പുരസ്കാരം സമ്മാനിച്ചു. കോഴിക്കോട് ജീനിയസ് ബുക്സാണ് പുസ്തകത്തിൻ്റെ പ്രസാധകർ. നിയമസഭ പുസ്തകമേളയിലായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്.
Advertisements


