പൈൽസ്: നിസാരമല്ലാത്ത, ദൈനംദിനജീവിതത്തെ ബാധിക്കുന്ന രോഗം; പട്ടം എസ്‌യു.ടി ആശുപത്രിയിൽ നൂതന ചികിത്സാ മാർഗങ്ങൾ

ഹെൽത്ത്‌ ഡെസ്ക്: ദീർഘകാല മലബന്ധം മുതൽ ഗർഭധാരണം വരെ വിവിധ കാരണങ്ങൾ മൂലം ഉണ്ടാകുന്ന പൈൽസ്(ഹെമറോയിഡ്‌സ്) പലപ്പോഴും ചെറുതായി കാണുന്ന ഒരു അസ്വസ്ഥത മാത്രമല്ല, ദൈനംദിനജീവിതത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ്. ഇന്ത്യയിൽ നടത്തിയ പഠനങ്ങൾ പ്രകാരം 50 വയസിന് മുകളിലുള്ളവരിൽ ഭൂരിഭാഗം പേരും ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ പൈൽസിന്റെ ഒരു ലക്ഷണമെങ്കിലും അനുഭവിച്ചിട്ടുള്ളവരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Advertisements

സാധാരണയായി കാണുന്ന ലക്ഷണങ്ങളിൽ മലവിസർജ്ജനത്തിലെ രക്തസ്രാവം, ചൊറിച്ചിൽ, കടുത്ത വേദന, മലദ്വാരത്തിനു ചുറ്റുമുള്ള രക്തക്കുഴലുകളുടെ വീക്കം തുടങ്ങിയവ ഉൾപ്പെടുന്നു. മലാശയത്തിനകത്തെ രക്തക്കുഴലുകൾ വീർക്കുന്ന അവസ്ഥയെ ഇന്റേണൽ ഹൈമറോയ്ഡ്‌സ് എന്നും പുറത്തേക്കുള്ള വീക്കത്തെ എക്സ്റ്റേണൽ ഹൈമറോയ്ഡ്‌സ് എന്നും വിളിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രോഗത്തിന് പിന്നിൽ ഉള്ള പ്രധാന കാരണങ്ങൾ

ദീർഘകാല മലബന്ധം

വെള്ളം കുറവ് മൂലമുള്ള കട്ടിയുള്ള മലം

ഗർഭധാരണം

മലവിസർജനം നടത്തുമ്പോൾ വിട്ടുമാറാത്ത പ്രയാസപ്പെടൽ

ചുമപ്രോക്ടോളജി എന്നാൽ എന്ത്?

പൈൽസ്, ഫിഷർ, ഫിസ്റ്റുല, മലബന്ധം, പൈലോനിഡൽ സൈനസ് തുടങ്ങിയ മലയാസ്ഥി സംബന്ധമായ രോഗങ്ങൾ ചികിത്സിക്കുന്ന വൈദ്യശാഖയാണ് പ്രോക്ടോളജി.

ഘട്ടങ്ങൾ അനുസരിച്ചുള്ള ചികിത്സ

പൈൽസിന്റെ നാലുഘട്ടങ്ങൾക്ക് വ്യത്യസ്തമായ ചികിത്സാ മാർഗങ്ങൾ പ്രയോഗിക്കപ്പെടുന്നു.

ഘട്ടം 1- മരുന്നുകളും ഭക്ഷണക്രമത്തിൽ മാറ്റങ്ങളും വഴി ഭേദമാകും.

ഘട്ടം 2 3 – വീർപ്പ് പുറത്തേക്ക് വരുകയും വീണ്ടും ഉള്ളിലേക്ക് പോകുകയും ചെയ്യുന്ന ഘട്ടം. സ്റ്റേപ്ലർ, ലേസർ, റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ (RAFAELO) എന്നിവ ഉപയോഗിക്കുന്നു.

ഘട്ടം 4- രക്തക്കുഴലുകൾ സ്ഥിരമായി പുറത്തേക്ക് നിൽക്കുന്ന ഗുരുതര ഘട്ടം. സ്റ്റേപ്ലർ, ലേസർ, എന്നിവ ഫലപ്രദം.

പട്ടം എസ്‌യു.ടി ആശുപത്രിയിൽ നൂതന സൗകര്യങ്ങൾ

പൈൽസ് ചികിത്സയിൽ നൈപുണ്യം നേടിയ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ നടത്തുന്ന ആധുനിക ശസ്ത്രക്രിയകളും പരിചരണങ്ങളും രോഗികളെ വെറും 24 മണിക്കൂറിനുള്ളിൽ ആശുപത്രി വിടാൻ സഹായിക്കുന്നതായി പട്ടം എസ്‌യു.ടി ആശുപത്രി അധികൃതർ അറിയിച്ചു. പുതിയ സാങ്കേതിക വിദ്യകളും തുടർപരിചരണ സംവിധാനങ്ങളും അവിടെ സജ്ജീകരിച്ചിരിക്കുകയാണ്.

Hot Topics

Related Articles