കോട്ടയം : ജില്ലാ പോലീസ് പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കേരള പിറവി ദിനാഘോഷം നടത്തി. ലൈബ്രറി പ്രസിഡൻ് സിബി മോൻ ഇ എൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ പ്രേംജി കെ നായർ ഉദ്ഘടാനം നടത്തി. ഡോ. എം ജി ബാബുജി മുഖ്യപ്രഭാഷണം നടത്തി. മാത്യൂ പോൾ, അജിത്ത് ടി ചിറയിൽ , അജിത്ത് കുമാർ ( കെ പി എ ജില്ലാ പ്രസിഡൻ്റ്) തുടങ്ങിയവർ ആശംസകൾ നേർന്നു. ചടങ്ങിന് ലൈബ്രറി സെക്രട്ടറി സലിംകുമാർ സ്വാഗതവും ലൈബ്രറി കമ്മറ്റി അംഗം ക്ഷേമ കൃതജ്ഞതയും രേഖപ്പെടുത്തി.
Advertisements


