കോട്ടയം : 2025 നവംബർ മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ
കോട്ടയം ജില്ലയിലെ മികച്ച സ്റ്റേഷനായി ഏറ്റുമാനൂർ പോലീസ് സ്റ്റേഷനും മികച്ച സബ്ഡിവിഷനായി കോട്ടയം സബ്ഡിവിഷനും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സേവനം കാഴ്ചവച്ച പോലീസുദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവി എ ഷാഹുൽ ഹമീദ് പ്രശംസാ പത്രം വിതരണം ചെയ്തു.








ജില്ലയിലെ നവംബർ മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച സ്റ്റേഷനായി ഏറ്റുമാനൂർ സ്റ്റേഷനേയും, മികച്ച സബ്ഡിവിഷനായി കോട്ടയം സബ്ഡിവിഷനേയും തിരഞ്ഞെടുത്തു. കോട്ടയം പോലീസ് ക്ളബിൽ വച്ച് നടന്ന ക്രൈം കോൺഫറൻസിൽ മികച്ച സബ് ഡിവിഷനായി തെരഞ്ഞെടുക്കപ്പെട്ട കോട്ടയത്തെ പ്രതിനിധീകരിച്ച് ഡി വൈ എസ് പി കെ എസ് അരുണും ,ഏറ്റുമാനൂർ സ്റ്റേഷനുവേണ്ടി സബ് ഇൻസ്‌പെക്ടർ തോമസ് ജോസഫും പുരസ്കാരം ഏറ്റുവാങ്ങി.
മികച്ച സേവനത്തിനുള്ള പുരസ്കാരത്തിന് അർഹരായവർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1. സാജു വർഗീസ് – ഡി വൈ എസ് പി കാഞ്ഞിരപ്പള്ളി
2. അരുൺ. കെ എസ് . – ഡി വൈ എസ് പി, കോട്ടയം
3. ടോംസൺ കെ പി – ഡി വൈ എസ് പി,, ചങ്ങനാശ്ശേരി
4. യു. ശ്രീജിത്ത് – ഇൻസ്പെക്ടർ എസ് എച്ച് ഒ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ
5. എം. ജെ അരുൺ ഇൻസ്പെക്ടർ എസ് എച്ച് ഒ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ
6.ഗോപകുമാർ എം എസ് എസ് ഐ ലീഗൽ സെൽ , കോട്ടയം
7. ഗിരീഷ്‌കുമാർ – എസ് ഐ എരുമേലി പോലീസ് സ്റ്റേഷൻ
8. അരുൺ വി എസ് . – ജൂനിയർ എസ് ഐ എരുമേലി പോലീസ് സ്റ്റേഷൻ
9. ബോബി സുധീഷ് –സിവിൽ പോലീസ് ഓഫിസർ എരുമേലി പോലീസ് സ്റ്റേഷൻ
10.അൻസു പി എസ് . – സി പി ഒ എരുമേലി പോലീസ് സ്റ്റേഷൻ
11. ശ്രീലതാമ്മാൾ കെ എൻ എ എസ് ഐ കടുത്തുരുത്തി പോലീസ് സ്റ്റേഷൻ
12. വിജയ്കുമാർ ജെ – എസ് ഐ കുമരകം പോലീസ് സ്റ്റേഷൻ
13. പ്രദീഷ് പി പി . സീനിയർ സിവിൽ പൊലീസ് ഓഫിസർ കുമരകം പോലീസ് സ്റ്റേഷൻ
14. ഹരിലാൽ പി എം . സി പി ഒ കുമരകം പോലീസ് സ്റ്റേഷൻ
15. ജാക്ക്സൺ വി വി സി പി ഒ കുമരകം പോലീസ് സ്റ്റേഷൻ
16. വിഷ്ണു വിജയൻ സി പി ഒ കുമരകം പോലീസ് സ്റ്റേഷൻ


