കോട്ടയം പരുത്തുംപാറയിൽ വയോധികനെ ആക്രമിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്തു; തമിഴ്‌നാട് ഊട്ടി സ്വദേശികളായ രണ്ടു പേരെ ചിങ്ങവനം പൊലീസ് പിടികൂടി

കോട്ടയം: പരുത്തുംപാറയിൽ വയോധികനെ ആക്രമിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ തമിഴ്‌നാട് ഊട്ടി സ്വദേശികളായ രണ്ടു പേർ പൊലീസ് പിടിയിലായി. തമിഴ്‌നാട് ഊട്ടി പട്ടാണി വീട്ടിൽ ആഷിക് (19), സുരേഷ് (19) എന്നിവരെയാണ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എസ്.പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത്. മെയ് 19 ചൊവ്വാഴ്ച രാത്രി 10.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. പന്നിമറ്റം എഫ്.സി.ഐയുടെ സമീപത്തെ റോഡിലൂടെ നടന്ന് വന്ന വയോധികനെ ആക്രമിച്ച പ്രതികൾ ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ടപ്രതികളെ പൊലീസ് സംഘം സിസിടിവി ക്യാമറകൾ അടക്കം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ പിടികൂടുകയായിരുന്നു.ചിങ്ങവനം എസ്.ഐ ജിതിൻ, സിവിൽ പൊലീസ് ഓഫിസർമാരായ റിങ്കു, സുമേഷ്, സാൻജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. രണ്ടു പേരെയും കോടതിയിൽ ഹാജരാക്കും.

Advertisements

Hot Topics

Related Articles