12 വർഷത്തിന് ശേഷമുള്ള നീതി;ക്രൂര പീഡനത്തിന് ഇരയായി മരണപ്പെട്ട അതിഥി കൊലക്കേസിൽ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ്

കോഴിക്കോട് :കേരള മനഃസാക്ഷിയെ നടുക്കിയ 2013-ലെ അതിഥി എസ്. നമ്പൂതിരി വധക്കേസിൽ, 12 വർഷത്തെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഹൈക്കോടതി വിധി പ്രസ്താവിച്ചു. കേസിലെ പ്രതികളായ അച്ഛൻ സുബ്രഹ്‌മണ്യൻ നമ്പൂതിരിക്കും രണ്ടാനമ്മ റംല ബീഗത്തിനും കോടതി ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ വീതം പിഴയും വിധിച്ചു.2013-ൽ ഏഴ് വയസ്സുകാരിയായ അതിഥി ക്രൂരമായ മർദ്ദനമേറ്റ നിലയിൽ ആശുപത്രിയിലാക്കുകയും പിന്നാലെ മരണമടയുകയും ചെയ്തിരുന്നു.

Advertisements

കൊലക്കുറ്റം തെളിയിക്കാൻ കീഴ്കോടതിയിൽ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനാൽ പ്രതികൾക്ക് ആദ്യം മാത്രം മൂന്ന് വർഷം കഠിനതടവ് ലഭിച്ചിരുന്നു. ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതികൾക്കെതിരെ, അതിഥിയുടെ പിതൃസഹോദരൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസിൽ വഴിത്തിരിവ് ഉണ്ടായത്.അദിഥിയുടെ അമ്മ ഒരു അപകടത്തിൽ മരിച്ച ശേഷമാണ് സുബ്രഹ്‌മണ്യൻ നമ്പൂതിരി റംല ബീഗത്തെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം അവൾ ‘ദീപിക അന്തർജ്ജനം’ എന്ന പേരിലാണ് സമൂഹത്തിൽ അറിയപ്പെട്ടിരുന്നത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി സുബ്രഹ്‌മണ്യന് സഹായം നൽകിയിരുന്നതായും നാട്ടുകാർ ഓർമ്മിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോഴിക്കോട് ബിലാത്തിക്കുളത്ത് വാടകയ്ക്ക് താമസിക്കുമ്പോഴാണ് അതിഥി പിതാവിന്റെയും രണ്ടാനമ്മയുടെയും നിരന്തരമായ പീഡനത്തിന് ഇരയായി മരണമടഞ്ഞത്. ഹൈക്കോടതിയുടെ ജീവപര്യന്തം ശിക്ഷാ വിധി നാട്ടുകാർ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.

Hot Topics

Related Articles