മധുരയിലെ നടുറോഡില്‍ 17 ലക്ഷം രൂപ; ധാർമ്മികതയുടെ മാതൃകയായി വീട്ടുജോലിക്കാരി

മധുര:17 ലക്ഷം രൂപയടങ്ങിയ ചാക്കുകെട്ട് നടുറോഡില്‍ കണ്ടെത്തി. മധുരയിലെ സിമ്മക്കലില്‍ വെച്ച് 46കാരിയായ സെല്‍വമാലിനിയാണ് ചാക്കുകെട്ട് കണ്ട് പൊലീസിനെ അറിയിച്ചത്.സെല്‍വമാലിനിയും മകളും ഹോട്ടലില്‍ നിന്ന് മടങ്ങവെ തിങ്കളാഴ്ചയാണ് റോഡില്‍ ചാക്കുകെട്ട് കണ്ടത്.”ഹോട്ടലില്‍ നിന്ന് ഭക്ഷണം പാഴ്സലായി വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോൾ റോഡിന്‍റെ നടുവില്‍ ചാക്ക് കിടക്കുന്നത് ഞങ്ങള്‍ കണ്ടു. ബൈക്ക് അതിന് മുകളിലൂടെ കയറിയപ്പോള്‍, ചാക്കിന്‍റെ ഒരറ്റം കീറിപ്പോയി. അതിനുള്ളില്‍ നിന്ന് നോട്ടുകെട്ടുകള്‍ പുറത്തുവന്നു. ഉടൻ തന്നെ സമീപത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസിനെ ഏല്‍പ്പിച്ചു” വീട്ടുജോലിക്കാരിയായ സെല്‍വമാലിനി പറഞ്ഞു.

Advertisements

വിളക്കുത്തൂണ്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചാക്കില്‍ 17,40,000 രൂപയുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആരും ഇതുവരെ പണം അന്വേഷിച്ച്‌ വന്നിട്ടില്ല. ഹവാല പണമായിരിക്കാം ഇതെന്നാണ് പൊലീസിന്‍റെ സംശയം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ സിസിടിവി പരിശോധിച്ച്‌ കാർ ഏതാണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പണം ഉടമയ്ക്ക് തിരിച്ചുകിട്ടണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് സെല്‍വമാലിനി പറഞ്ഞു. വലിയ സാമ്പത്തിക പ്രയാസത്തിലാണെങ്കിലും ആ പണം തന്‍റേതല്ലാത്തത് കൊണ്ടാണ് ഒരു രൂപ പോലും എടുക്കാതെ പൊലീസിന് കൈമാറിയതെന്നും സെല്‍വമാലിനി പറഞ്ഞു.

Hot Topics

Related Articles